കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയുടെ എണ്ണ സ്രോതസ്സില്‍ നാടകീയമായ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നാണ് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു. 2022 ലെ ഉക്രെയിന്‍ അധിനിവേശത്തിന് പിന്നാലെയാണ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വിതരണം ചെയ്യുന്ന രാജ്യമായി റഷ്യ മാറിയത്.
2022 ഫെബ്രുവരിയില്‍ ഇന്ത്യന്‍ ക്രൂഡ് ഓയില്‍ വിപണിയിലെ റഷ്യന്‍ വിഹിതം വെറും 0.2 ശതമാനമായിരുന്നെങ്കില്‍ തൊട്ടടുത്ത മാസം മുതല്‍ ഇത് തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ചു കാലമായി, റഷ്യയാണ് ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ ക്രൂഡ് വിതരണക്കാരന്‍. റഷ്യന്‍ വിഹിതം 35 ശതമാനത്തിനും മുകളിലായിരിക്കും. അളവില്‍ മാസം തോറും വ്യത്യാസമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വിതരണത്തിന്റെ അളവ് കുറയുന്നതും കൂടുന്നതും മന്ത്രാലയം എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല. ചില രാജ്യങ്ങളുമായി എണ്ണ വിതരണത്തില്‍ നമുക്ക് ദീര്‍ഘകാല കരാറുകളുണ്ട്. മറ്റുള്ളവയുടെ കാര്യത്തില്‍ സ്‌പോര്‍ട്ട് മാര്‍ക്കറ്റില്‍ നിന്നുമാണ് എണ്ണ വാങ്ങുന്നത്. റഷ്യ കഴിഞ്ഞാല്‍ സൗദി അറേബ്യ, യു എ ഇ, ഇറാഖ്, കുവൈറ്റ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവയാണ് ഇന്ത്യയുടെ പ്രധാന എണ്ണവിതരണക്കാര്‍. ഇതിന് പുറമെ ആഗോള രംഗത്ത് കൂടുതല്‍ ഊര്‍ജ്ജ ഉല്‍പാദകര്‍ വരുന്നുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം, ഗയാനയിലെ എണ്ണശേഖരത്തിലേക്കും ഇന്ത്യ കണ്ണുവെക്കുന്നുണ്ട്. അടുത്തിടെ ഗയാന സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കരീബിയന്‍ ദീപ് രാഷ്ട്രത്ത് നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അടുത്തിടെ എണ്ണ ഉല്‍പ്പാദന രംഗത്തേക്ക് അതിശക്തമായി കടന്നുവന്ന രാജ്യമാണ് ഗയാന. ഗയാനയിലെ ഓഫ്‌ഷോര്‍ സ്റ്റാബ്രോക്ക് ബ്ലോക്കില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന എണ്ണയുടെ അളവ് 500 മില്യണ്‍ ബാരല്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്.
2026 ഓടെ, ഗയാന എണ്ണ ഉല്‍പാദനത്തില്‍ അയല്‍രാജ്യമായ വെനസ്വേലയെ മറികടന്നേക്കും. ഈ സാഹചര്യം മുന്നില്‍ കണ്ട് വെനസ്വേലയില്‍ നിന്നും ക്രൂഡ് ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ റിഫൈനറി കമ്പനികള്‍ ഗയാനയിലേക്കും കൂടി വ്യാപാരം നീട്ടിയേക്കുമെന്നാണ് സൂചന
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1