ഇസ്രായേല്‍-ഹിസ്ബുള്ള വെടിനിര്‍ത്തലിന് ധാരണയോ?

NOVEMBER 26, 2024, 1:35 PM

ഹിസ്ബുള്ളയുമായി വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രായേല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎസിന്റെ പിന്തുണയോടെയുള്ള വെടിനിര്‍ത്തലിന് ഇസ്രായേല്‍ താല്‍ക്കാലികമായി അംഗീകരിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ കരാറിലേക്ക് എത്തിയിട്ടില്ലെന്നാണ് ഇസ്രായേലി മാധ്യമങ്ങളായ വൈനെറ്റും ഹാരേറ്റ്സും റിപ്പോര്‍ട്ട് ചെയ്യുന്നു.

ലെബനനും ഹിസ്ബുള്ളയും കഴിഞ്ഞയാഴ്ച കരാറിന് സമ്മതിച്ചതായാണ് വിവരം. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാകുന്നതിന് ഇരുപക്ഷവും അന്തിമമായി സമ്മതം നല്‍കേണ്ടതുണ്ട്. ബെയ്‌റൂട്ടിലെ ഹിസ്ബുള്ള കമാന്‍ഡ് സെന്ററുകളില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയതിന് പകരമായി ഹിസ്ബുള്ള ഇസ്രായേലില്‍ ഏറ്റവും വലിയ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു.

ഒരു വര്‍ഷത്തോളം നീണ്ട ഇസ്രായേല്‍-ഹിസ്ബുള്ള പോരാട്ടം സെപ്റ്റംബറിലാണ് സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങിയത്. ലെബനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രതാരം സെപ്തംബറില്‍ യുദ്ധം രൂക്ഷമായതിന് ശേഷം മാത്രം 3000 ത്തിലേറെ പേര്‍ ലെബനനിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ശാശ്വതമായി യുദ്ധം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി 60 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ എന്നതിലേക്കാണ് ചര്‍ച്ചകള്‍ രൂപപ്പെടുന്നത്.

അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ എന്നത്തേക്കാളും അടുത്താണെന്നും അതേസമയം പൂര്‍ണ്ണമായി രൂപപ്പെട്ടിട്ടില്ലെന്നും പ്രാദേശികവൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഞങ്ങള്‍ വെടിനിര്‍ത്തല്‍ എന്ന ദിശയിലേക്കാണ് നീങ്ങുന്നത്. പക്ഷേ ഇനിയും ചില പ്രശ്നങ്ങള്‍ പരിഹരിക്കാനുണ്ട്,'' ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വക്താവ് സിഎന്‍എന്നിനോട് പറഞ്ഞു.

മധ്യസ്ഥര്‍ക്ക് ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ലെന്നാണ് യുഎസ്, ഇസ്രയേലി ഉദ്യോഗസ്ഥര്‍ പറയുന്നത് എന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് പ്രതിനിധി ആമോസ് ഹോച്ച്സ്റ്റീന്‍ ഈ ആഴ്ച പ്രാദേശിക ഉദ്യോഗസ്ഥരുമായി ഒരു കരാറിലെത്താന്‍ ശ്രമിക്കുന്നുണ്ട്. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തോട് ഇസ്രായേല്‍ അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ മധ്യസ്ഥ ശ്രമങ്ങളില്‍ നിന്ന് പിന്മാറുമെന്ന് വാഷിംഗ്ടണിലെ ഇസ്രായേല്‍ അംബാസഡറോട് ഹോച്ച്സ്റ്റീന്‍ പറഞ്ഞതായാണ് വിവരം.

ഇസ്രായേലിലെ ഹമാസ് ആക്രമണത്തെ പിന്തുണച്ച് കൊണ്ടാണ് ഹിസ്ബുള്ള ഇസ്രയേലിനെ ആക്രമിച്ചത്. മാസങ്ങളോളം നീണ്ട അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ പകുതിയോടെയാണ് ലെബനനില്‍ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചത്. പിന്നാലെ കരയുദ്ധത്തിലേക്കും കാര്യങ്ങള്‍ നീങ്ങി. ഹിസ്ബുള്ള സ്ഥാപകരിലൊരാളായ ഹസന്‍ നസ്റല്ല ഉള്‍പ്പെടെയുള്ള ഹിസ്ബുള്ള നേതാക്കളെ ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു. ശനിയാഴ്ച മാത്രം ഇസ്രായേല്‍ ആക്രമണങ്ങളില്‍ ലെബനനില്‍ 84 പേര്‍ കൊല്ലപ്പെടുകയും 213 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam