45 വർഷത്തിലധികമായ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പരസ്പര സമർപ്പണത്തിന്റെയും കൂട്ടായ്മയുടേയും ആഘോഷം നവം. 30ന് മാർ തോമാസ്ലീഹാ കത്തീഡ്രലിൽ ബിഷപ്പ് മാർ ജോയി ആലപ്പാട്ടും, ബിഷപ്പ് എമിരറ്റസ് മാർ ജേക്കബ് അങ്ങാടിയത്തും ആഘോഷങ്ങളിൽ പങ്കെടുത്ത് ജൂബിലിയേറൻസിനെ അനുമോദിക്കുന്നു.
നവംബർ 30 ശനിയാഴ്ച രാവിലെ 10.30ന് കത്തീഡ്രലിൽ നടന്ന നന്ദി ബലിയിൽ മാർ ജോയി ആലപ്പാട്ട് മുഖ്യകാർമ്മികനും ബിഷപ്പ് എമിരറ്റസ് മാർ അങ്ങാടിയത്തും ഇതര വൈദീകരും സഹകാർമ്മികരായിരുന്നു.
ഈ ചടങ്ങിൽ കഴിഞ്ഞ 45 വർഷങ്ങളായി ദാമ്പ്യത ജീവിതം നയിക്കുന്നവരും പങ്കാളികൾ മരിച്ചുപോയ പങ്കാളികളേയും ആദരിച്ചു.
ചടങ്ങുകൾക്ക് കത്തീഡൽ വികാരിയും വികാരി ജനറലുമായ ഫാ. തോമസ് കടുകപ്പിള്ളി, വികാരി ജനറാൾ ഫാദർ. ജോൺ മേലപ്പുറം, കൈക്കാരന്മാരായ ബിജി സി. മാണി, സന്തോഷ് കാട്ടുക്കാരൻ, വിവിഷ് ജേക്കബ്ബ്, ബോബി ചിറയിൽ, യൂത്ത് കൈകാരന്മാരായ ഷാരോൺ തോമസ്, ഡേവിഡ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
കത്തീഡ്രൽ ഇടവകയിലെ നിരവധി ആളുകൾ ഈ ആഘോഷവേളയിൽ പങ്കെടുത്ത് ധന്യരായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്