വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വെള്ളിയാഴ്ച ഫ്ലോറിഡയിലെ ഡൊണാൾഡ് ട്രംപിൻ്റെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട് . കാനഡയിൽ ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രൂഡോയുടെ സന്ദർശനം.
ട്രൂഡോയുടെ വിമാനം പാം ബീച്ച് രാജ്യാന്തര എയര്‍പോര്‍ട്ടില്‍ ഉച്ചകഴിഞ്ഞാണ് ഇറങ്ങിയതെന്നാണ് വിവരം. ട്രൂഡോ ട്രംപിനൊപ്പം ഭക്ഷണം കഴിക്കുമെന്നും അദ്ദേഹത്തിൻ്റെ പൊതു സുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്കും ഒപ്പമുണ്ടാകുമെന്നും കനേഡിയൻ മാധ്യമമായ സിബിസി റിപ്പോർട്ട് ചെയ്തു. അപ്രഖ്യാപിത യാത്രയെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.
അയൽരാജ്യങ്ങളായ കാനഡയ്ക്കും മെക്സിക്കോയ്ക്കും ചൈനയ്ക്കുമെതിരെ ട്രംപ് ഇറക്കുമതി തീരുവ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം കനേഡിയൻ കയറ്റുമതിയുടെ മുക്കാൽ ഭാഗവും യുഎസിലേക്കായിരുന്നു. ഏകദേശം രണ്ട് ദശലക്ഷം കനേഡിയൻ ജോലികൾ വ്യാപാരത്തെ ആശ്രയിച്ചിരിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്