ക്രിസ്തുമസ് കേരള ഭക്ഷ്യ മേളക്കു തട്ടുകട തെരുവൊരുക്കാൻ ലീഗ് സിറ്റി മലയാളികൾ

NOVEMBER 30, 2024, 11:59 PM

ലീഗ് സിറ്റി (ടെക്‌സാസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂഇയർ കൂട്ടായ്മ വിന്റർബെൽസ് 2024, ഡിസംബർ 27ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച്, വെബ്സ്റ്ററിൽ വെച്ചു നടത്തപ്പെടുമെന്ന് ഇന്നലെ നടന്ന പ്രെസ്സ് മീറ്റിൽ ഭാരവാഹികൾ അറിയിച്ചു.

എന്നും വേറിട്ട പരിപാടികളും ആശയങ്ങളും ഒരുക്കി മറ്റു പ്രവാസി മലയാളി സംഘടനകൾകളുടെ ഇടയിൽ വ്യത്യസ്ഥമായി നിൽക്കുന്ന ഒരു സംഘടനയാണ് മലയാളി സമാജം ഓഫ് ലീഗ് സിറ്റി.

ഈ വർഷം തട്ടുകട തെരുവൊരുക്കി നൂറോളം കേരളത്തിന്റ തനതു ഭക്ഷ്യ വിഭവങ്ങൾ തത്സമയം ഒരുക്കി നൽകി മലയാളികൾക്ക് ഗൃഹാതുരത്വം ഉണർത്തുന്ന രീതിയിലായിരിക്കും സംഘടിപ്പിക്കുക.

vachakam
vachakam
vachakam

കേരളശൈലിയിൽ ഒരുക്കിയ പുൽക്കൂട്, നൂറുകണക്കിനുള്ള ചെറു നക്ഷത്രങ്ങൾ, മറ്റ് അലങ്കാരങ്ങൾ ഇവയെല്ലാം ഒരുക്കിയാണ് മഞ്ഞിൽ മലകൾ താണ്ടി സ്ലെയിൽ എത്തുന്ന സാന്തയെ വരവേൽക്കുക.

ഇതോടനുബന്ധിച്ചു നൂറിലധികം കലാകാരന്മാരെ ഉൾപ്പെടുത്തി നടത്തുന്ന ലൈറ്റ് ആൻഡ് സൗണ്ട് സ്റ്റേജ് ഷോ 'പ്രജാപതി', പ്രശസ്ത സിനി ആർട്ടിസ്റ്റ് സാബു തിരുവല്ല അവതരിപ്പിക്കുന്ന കോമഡി ഷോ, ലീഗ് സിറ്റി മലയാളികൾ അവതരിപ്പിക്കുന്ന ഹാസ്യ കഥാപ്രസംഗം, കോമഡി സ്‌കിറ്റ്, നൃത്ത പരിപാടികൾ കൂടാതെ ലീഗ്‌സിറ്റിയുടെ സ്വന്തം ഗായകരെ അണിനിരത്തിയുള്ള ഗാനനിശയോടൊപ്പം വൈവിധ്യമാർന്ന മറ്റു പരിപാടികളും ഉൾകൊള്ളിച്ചു ആഘോഷിക്കുവാൻ യോഗത്തിൽ തീരുമാനിച്ചു.

അഞ്ഞൂറിലധികംപേർ ഒത്തുകൂടുന്ന ഈ സംഗമം പ്രവാസി മലയാളികളുടെ ഒരു വലിയ സ്‌നേഹക്കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമാണ്.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകൾ : പ്രസിഡന്റ് ബിനീഷ് ജോസഫ് 409 -256 -0873, വൈസ് പ്രസിഡന്റ് ലിഷ ടെൽസൺ 973 -477 -7775, വൈസ് പ്രസിഡന്റ് സോജൻ ജോർജ് 409 -256 -9840, സെക്രട്ടറി ഡോ. രാജ്കുമാർ മേനോൻ 262 -744 -0452, ജോയിന്റ് സെക്രട്ടറി  സിഞ്ചു ജേക്കബ് 240 -426 -1845, ജോയിന്റ് സെക്രട്ടറി ബിജോ സെബാസ്റ്റ്യൻ 409 -256 -642, ട്രഷറർരാജൻകുഞ്ഞ് ഗീവർഗ്ഗീസ് 507 -822 -0051, ജോയിന്റ് ട്രഷറർ മാത്യു പോൾ 409 -454 -3472.

ജീമോൻ റാന്നി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam