ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്കൻ ഭദ്രാസനം ഇദംപ്രഥമമായി നടത്തുന്ന ക്രിസ്മസ് വിളംബര ഗാനസന്ധ്യയായ 'ഹെവൻലി ട്രമ്പറ്റ്' അഥവാ 'സ്വർഗ്ഗീയ കാഹളം' എന്ന ക്രിസ്മസ് ഗാനസന്ധ്യ നവംബർ 30ന് വൈകുന്നേരം 4മണിക്ക് എൽമോണ്ടിലുള്ള സിറോ മലങ്കര കത്തോലിക്ക എപ്പാർക്കി ആഡിറ്റോറിയത്തിൽ (1510 DePaul tSreet, Elmont, NY 11003) വച്ച് നടത്തപ്പെടുന്നു.
ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. മുഖ്യാതിഥി മലങ്കര കാത്തോലിക്ക സഭയുടെ യുഎസ്എ-കാനഡ രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാർ സ്തെഫനോസ് ക്രിസ്മസ് ദൂത് നൽകും.
ഹെവൻലി ട്രമ്പറ്റിലൂടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തിരശ്ശീല ഉയർത്തുന്ന ഈ രാവിൽ ക്രിസ്മസിന്റെ ചൈതന്യം ഉൾക്കൊള്ളുന്ന ശ്രുതിമധുരമായ ഗാനങ്ങൾ അവതരിപ്പിക്കുന്ന 140അംഗ ഗായകസംഘത്തോടൊപ്പം 50തോളം കുഞ്ഞുങ്ങളെ ഉൾപ്പെടുത്തിയുള്ള ജൂനിയർ കൊയറും ഗാനങ്ങൾ ആലപിക്കുന്നു. ക്രിസ്തുവിന്റെ തിരുജനനത്തെ ആവിഷ്ക്കരിക്കുന്ന സ്റ്റേജ് ഷോയും പരിപാടിയെ വർണ്ണാഭമാക്കും.
അമേരിക്കയുടെ വടക്ക് കിഴക്കൻ മേഖലയിലുള്ള ഇടവകകളുടെ കൂട്ടായ്മയായ മാർതോമ്മ നോർത്ത് ഈസ്റ്റ് ആർഎസിയുടെയും (Northeast RAC) നോർത്ത് ഈസ്റ്റ് റീജിയൺ ഡി.എസ്.എം.സിയുടെയും (DSMC) സഹകരണത്തോടെയാണ് ഈ പ്രോഗ്രാം ക്രമീകരിക്കുന്നത്.
ആർഎസിയുടെ കമ്മിറ്റിയും ഭദ്രാസനത്തിലെ വടക്കുകിഴക്കൻ മേഖലയിലുള്ള സംഘടനകളുടെ ചുമതലക്കാരുമുൾപ്പെട്ട കമ്മിറ്റി പരിപാടിയുടെ അനുഗ്രഹപ്രദമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.
ഷാജി തോമസ് ജേക്കബ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്