ഷിക്കാഗോയിലെ ക്രൈസ്തവ എപ്പിസ്‌കോപ്പൽ സഭകളുടെ കൂട്ടായ്മയായ 'എക്യുമെനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസ് ഇൻ ഷിക്കാഗോ'യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്രിസ്തുമസ് ആഘോഷങ്ങളുടെ ക്രമീകരണങ്ങൾ പൂർത്തിയായതായി പ്രസിഡന്റ് വെരി. റവ. സഖറിയ തോലാപ്പിള്ളിൽ കോർ എപ്പിസ്‌കോപ്പായും ക്രിസ്തുമസ് പ്രോഗ്രാം ചെയർമാൻ റവ. ഫാ. ഹാം ജോസഫും അറിയിച്ചു.
ഡിസംബർ 7-ാം തീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മാർതോമാ ശ്ലീഹാ സീറോ മലബാർ കാതലിക് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ചാണ് ആഘോഷങ്ങൾ നടത്തപ്പെടുന്നത്.
ഭക്തിനിർഭരമായ പ്രദക്ഷിണം, ആരാധന, പൊതുസമ്മേളനം ഇവകളെ തുടർന്ന് കൗൺസിലിലെ അംഗങ്ങളായ 17 ദേവാലയങ്ങളിൽ നിന്നും ക്രൈസ്തവ മൂല്യങ്ങൾ അടിസ്ഥാനമാക്കി മനോഹരങ്ങളായ സ്‌കിറ്റുകൾ, ഗാനങ്ങൾ, നൃത്തങ്ങൾ, വാദ്യോപകരണ സംഗീതം എന്നിവ അരങ്ങേറും.
17 ദേവാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെടുത്തി, ജേക്കബ് കെ. ജോർജ്ജിന്റെ നേതൃത്വത്തിൽ എക്യുമെനിക്കൽ ക്വയർ പ്രത്യേക ഗാനങ്ങൾ ആലപിക്കും.
എക്യുമെനിക്കൽ കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വെരി. റവ. സഖറിയ തേലാപ്പിള്ളിൽ കോർ എപ്പിസ്‌കോപ്പ (പ്രസിഡന്റ്), റവ. ജോ വർഗീസ് മലയിൽ (വൈസ് പ്രസിഡന്റ്), പ്രേംജിത് വില്യം (സെക്രട്ടറി), ജേക്കബ് കെ. ജോർജ് (ട്രഷറർ), ബീനാ ജോർജ് (ജോ. സെക്രട്ടറി), വർഗീസ് പാലമലയിൽ (ജോ. ട്രഷറർ) എന്നിവരെ കൂടാതെ ക്രിസ്തുമസ് ആഘോഷങ്ങളുടെ വിജയത്തിനായി റവ. ഫാ. ഹാം ജോസഫ് (ചെയർമാൻ), ആന്റോ കവലയ്ക്കൽ (കൺവീനർ), ഏലിയാമ്മ പുന്നൂസ് (പ്രോഗ്രാം കോർഡിനേറ്റർ) കൂടാതെ 20 പേർ അടങ്ങുന്ന ക്രിസ്തുമസ് പ്രോഗ്രാം കമ്മിറ്റി അണിയറയിൽ പ്രവർത്തിച്ചുവരുന്നു.
ഏവരെയും ഈ അനുഗ്രഹീത ആഘോഷങ്ങളിലേക്ക് സ്‌നേഹാദരപൂർവ്വം എക്യുമെനിക്കൽ കൗൺസിൽ ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.
കാർമൽ തോമസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്