നന്ദി നീ തന്നോരിളം നീലരാവുകള്‍ക്കെന്നെ
കുളിരണിയിച്ച നിലാവുകള്‍ക്കെന്നെ ചിരിപ്പിച്ച
നക്ഷത്രമുല്ലകള്‍ക്കെന്റെ ഏകാന്തത തന്‍
പുഴയോരത്ത് കൊച്ചുകാറ്റിന്റെ കൊതുമ്പുവള്ളത്തില്‍ നീ
കേറ്റി അയച്ച നിശിഷ്ടഗന്ധങ്ങള്‍ക്കുമെല്ലാം
എനിക്കു കനിഞ്ഞു നീ തന്നതിനെല്ലാം
പ്രിയപ്പെട്ട ജീവിതമേ നന്ദി.. നന്ദി...
എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണയും ഓര്‍മ്മകളെ നന്ദിയോടെ ഓര്‍ക്കാന്‍ മറ്റൊരു താങ്ക്‌സ് ഗിവിങ് ഡേ കൂടി സമാഗതമായിരിക്കുന്നു. ജീവിതത്തില്‍ അനുഭവവേദ്യമായ എല്ലാ നല്ല കാര്യങ്ങള്‍ക്കും ഹൃദയത്തില്‍ നിന്നും നന്ദി പറയാന്‍ ഒരു ദിനം. അതാണ് താങ്ക്‌സ് ഗിവിങ് ഡേ. കാനഡയില്‍ ഒക്ടോബറിലെ രണ്ടാമത്തെ തിങ്കളാഴ്ചയും യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നവംബര്‍ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ചയും, മറ്റ് സ്ഥലങ്ങളില്‍ വര്‍ഷത്തിന്റെ അതേ പകുതിയില്‍ തന്നെയാണ് നന്ദിപറച്ചില്‍ ആഘോഷിക്കുന്നത്.
1621 ഒക്ടോബറില്‍ ആദ്യത്തെ താങ്ക്സ് ഗിവിംഗ് ഡേ ആഘോഷം നടന്നതിന് ശേഷം എല്ലാം നവംബറിലെയും നാലാമത്തെ വ്യാഴാഴ്ച മുടക്കം കൂടാതെ നടത്തപ്പെടുന്ന സുപ്രധാന ദിനമാണിത്. അമേരിക്കയിലെ കോളനികാലത്ത് ബ്രിട്ടീഷുകാര്‍ തുടങ്ങിവച്ചുവെന്നു പറയപ്പെടുന്ന ദിനം. ആരംഭ കാലങ്ങളില്‍ കര്‍ഷകരുടെ സമൃദ്ധമായ വിളവെടുപ്പുകള്‍ക്ക് ശേഷം നന്ദി പറയാന്‍ എല്ലാവരും ഒത്തുകൂടിയിരുന്ന ദിനം.
പ്രകൃതിയും സാഹചര്യങ്ങളും അനുകൂലമാക്കി തന്ന ദൈവത്തിനും നന്ദി പറയുന്ന ഒരു ദിനം. അമേരിക്കയിലെ മതപരമല്ലാത്ത ഒരു പൊതു ദേശീയ അവധി ദിനം. അതായത് നമ്മള്‍ മലയാളികള്‍ എങ്ങനെയാണോ ജാതിമതഭേതമില്ലാതെ ഓണം ആഘോഷിക്കുന്നത് അതുപോലെ അമേരിക്കക്കാരും കൊണ്ടാടുന്ന ഒരു സുദിനം-അതാണ് താങ്ക്‌സ് ഗിവിങ് ഡേ.
1863 ഒക്ടോബര്‍ മൂന്നിന് പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ്‍ താങ്ക്സ് ഗിവിംഗ് ഡേ ആഘോഷിക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം രാജ്യത്തോട് നടത്തിയ ദിനം. ഇത്തവണ നവംബര്‍ 28 വ്യാഴാഴ്ചയാണ് ഈ ദിനം വരുന്നത്. 1941 ല്‍ ഫ്രാങ്ക്ളിന്‍ ഡി റൂസ്വെല്‍റ്റ് പ്രസിഡന്റായിരിക്കുമ്പോള്‍ താങ്ക്സ് ഗിവിംഗ് യുഎസ് കോണ്‍ഗ്രസ് ഔദ്യോഗികമായി അംഗീകരിച്ച് പ്രമേയം പാസാക്കി.
അമേരിക്കയില്‍ നന്ദി സൂചക പ്രാര്‍ഥനകളും, സമൃദ്ധമായ ഭക്ഷണവും ഒരുക്കി പ്രിയപ്പെട്ടവരുടെ ഒത്തുചേരലുമൊക്കെയായി സുന്ദരമാക്കുന്ന ദിനമാണിത്. ആദ്യ കാലങ്ങളില്‍ മൂന്ന് ദിവസം നീണ്ട് നിന്നിരുന്ന അമേരിക്കയിലെ ഏക ആഘോഷമായിരുന്നു താങ്ക്‌സ് ഗിവിങ് ദിനം. അമേരിക്കയിലും കാനഡയിലും മാത്രമല്ല ലോകത്തിലെ മറ്റ് അനേകം രാജ്യങ്ങളിലും ഒരു പോലെ ആഘോഷിക്കപ്പെടുന്നതാണ് താങ്ക്സ് ഗിവിങ് ഡേ
അതിന്റെ മറ്റൊരു രസം വ്യാഴാഴ്ചയ്ക്ക് ശേഷം വരുന്ന വെള്ളി അറിയപ്പെടുന്നത് 'കറുത്ത വെള്ളി' എന്നാണ്. ഇതോടെ ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. അമേരിക്കയില്‍ വിദേശികള്‍ക്ക് പുതിയ ജീവിതം തുടങ്ങാന്‍ സഹായിച്ച സ്വദേശികളായവര്‍ക്ക് നന്ദി പറയാനൊരു ദിനം. അമേരിക്കക്കാരുടെ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ദിനമായി മാറിയ താങ്ക്‌സ് ഗിവിങ് ദിനം. മറ്റൊന്ന് തീന്‍ മേശകളില്‍ സുപ്രധാന വിഭവമായി മാറുന്നതിന് ലക്ഷക്കണക്കിന് ടര്‍ക്കി കോഴികള്‍ സ്വന്തം ജീവരക്തം ചൊരിഞ്ഞു ചരിത്രം കുറിക്കുന്ന ദിനം എന്നും ഇതിനെ പറയാം.
ശുഭ പര്യവസാനത്തോടെ, പ്രതീക്ഷകളുടെ ചിറകിലേറി മറ്റൊരു താങ്ക്‌സ് ഗിവിങ്ങ് ഡേയ്ക്കായി കാത്തിരിക്കാം.
എല്ലാ വായനക്കാര്‍ക്കും വാചകം ന്യൂസ് പോര്‍ട്ടലിന്റെ താങ്ക്‌സ് ഗിവിങ്ങ് ഡേ ആശംസകള്‍...
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1