സ്വന്തം രാജ്യവും മറ്റ് ലൗകിക സുഖങ്ങളും വെടിഞ്ഞ് ആത്മീയ പാതയിലേക്ക് തിരിഞ്ഞ സിദ്ധാര്‍ത്ഥ രാജകുമാരനാണ് പിന്നീട് ലോകം അറിയുന്ന ശ്രീബുദ്ധനായി മാറിയത്. ആ ബുദ്ധപാത പിന്തുടര്‍ന്ന് ഇന്നും ലൗകികമായ എല്ലാ സുഖങ്ങളും വെടിഞ്ഞ് ഭിക്ഷയെടുത്തും മന്ത്രോച്ഛാരണങ്ങള്‍ ചെയ്തും ജീവിച്ച് പോരുന്ന നിരവധി ബുദ്ധഭിക്ഷുക്കള്‍ ലോകമെമ്പാടുമുണ്ട്. അത്തരത്തിലൊരു വ്യക്തിയാണ് മലേഷ്യന്‍ ശതകോടീശ്വരനായ ആനന്ദ കൃഷ്ണന്റെ ഏക മകന്‍ വെന്‍ അജാന്‍ സിരിപന്യോ.
തനിക്ക് കൈവന്ന് ചേരേണ്ട രാജ്യവും 5 ബില്യണ്‍ ഡോളറിന്റെ ആസ്തി ഉപേക്ഷിച്ച വെന്‍ അജാന്‍ സിരിപന്യോ ഇന്ന് മറ്റ് ബുദ്ധ സന്യാസിമാര്‍ക്കൊപ്പം ഭിക്ഷയെടുത്തും മറ്റും ജീവിക്കുകയാണ്. മലേഷ്യയിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ ഒരാളാണ് ആനന്ദ കൃഷ്ണന്‍. ടെലികോം, ഉപഗ്രഹങ്ങള്‍, എണ്ണ, റിയല്‍ എസ്റ്റേറ്റ്, മാധ്യമം എന്നിങ്ങനെ വിവിധ മേഖലയില്‍ വ്യാപിച്ച് കിടക്കുന്നതാണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം.
അന്നുവരെ സകല ആര്‍ഭാഡത്തോടെയും ജീവിച്ച അജാന്‍ സിരിപന്യോ ബുദ്ധസന്യാസിയാകാനുള്ള തീരുമാനമെടുക്കുന്നത് തന്റെ 18-ാം വയസ്സിലാണ്. ബിസിനസ് രംഗത്ത് നിറഞ്ഞ് നില്‍ക്കുമ്പോഴും ബുദ്ധമത പാത പിന്തുടര്‍ന്ന വ്യക്തിയായിരുന്നു ആനന്ദ കൃഷ്ണന്‍. തന്നോടൊപ്പം ബിസിനസ് നോക്കി നടത്തേണ്ട മകന്‍ ഇത്തരമൊരു തീരുമാനം എടുത്തപ്പോള്‍ എല്ലാവിധ പിന്തുണയുമായി ഒപ്പം നില്‍ക്കുകയായിരുന്നു ആ അച്ഛന്‍.
സിരിപാന്‍യോയുടെ തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും അദ്ദേഹത്തിന്റെ സ്വന്തം താല്‍പര്യത്താല്‍ ആയിരുന്നു. സിരിപാന്‍യോയുടെ അമ്മ, മോംവജാരോങ്സെ സുപൃന്ദ ചക്രബാന്‍, തായ് രാജകുടുംബാംഗമാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. തായ്ലന്‍ഡിലെ ഒരു ബുദ്ധമത കേന്ദ്രത്തില വെച്ചാണ് സിരിപാന്‍യോ ആത്മിയതയിലേക്ക് കടക്കുന്നത്. തുടക്കത്തില്‍ അത്ര കഠിനമായ രീതിയിലേക്ക് പോയില്ലെങ്കിലും പിന്നീട് പൂര്‍ണ്ണമായും സന്യസ ജീവിതത്തിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ ഇരുപത് വര്‍ഷമായി ആശ്രമ ജീവിതം നയിച്ച് വരുന്ന അദ്ദേഹം തായ്ലന്‍ഡ്-മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള ഡിതാവോ ഡം ആശ്രമത്തിലാണ് സ്ഥിരം താമസമാക്കിയിരിക്കുന്നത്.
ഭൗതികവാദം ഉപേക്ഷിച്ച്, ലളിതമായി ജീവിക്കുകയും ഉപജീവനത്തിനായി മറ്റുള്ളവരുടെ ഔദാര്യത്തെ ആശ്രയിക്കുകയും ചെയ്യുന്ന ബുദ്ധമത തത്വങ്ങള്‍ പിന്തുടരുന്ന അദ്ദേഹം പലപ്പോഴും ഭിക്ഷാടനത്തിനായി ഇറങ്ങും. സന്യാസ ജീവിതം പിന്തുടരുമ്പോഴും കൃത്യമായ ഇടവേളകളില്‍ അദ്ദേഹം തന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ മറക്കാറില്ല. കുടുംബവുമായുള്ള ബന്ധം നിലനിര്‍ത്തുകയെന്ന ബുദ്ധമത അനുശാസനം സിരിപാന്‍യോ പിന്തുടരുന്നു എന്നതാണ് അതില്‍ നിന്നും വ്യക്തമാകുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1