'ആണവ യുദ്ധത്തിലേക്ക് അമേരിക്ക, പുതിയ മാര്‍പ്പാപ്പ...'; നോസ്ട്രഡാമസിന്റെ പുതിയ പ്രവചനങ്ങള്‍

SEPTEMBER 21, 2022, 10:26 AM

ഫ്രഞ്ച് ജ്യോതിശാസ്ത്രകാരനായ നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ എല്ലാ കാലത്തും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. കഴിഞ്ഞ ദിവസമാണ് 'അധികകാലം ചാള്‍സ് രാജാവ് അധികാരത്തിലിരിക്കില്ല, പകരം പ്രതീക്ഷിക്കാത്ത ഒരാള്‍ അധികാരത്തില്‍ വരും' എന്ന നോസ്ട്രഡാമസിന്റെ പ്രവചനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്.  'ലെസ് പ്രോഫെറ്റീസ്' എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ ഏറെയും ഉള്ളത്. 

അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ഉദയം, രണ്ടാം ലോക മഹായുദ്ധം, സെപ്റ്റംബര്‍ 11 -ലെ ഭീകരാക്രമണം തുടങ്ങി കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം അടക്കം ഒട്ടേറെ കാര്യങ്ങള്‍ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. 2023നെ സംബന്ധിച്ചും ഒരുപാട് പ്രവചനങ്ങള്‍ നോസ്ട്രഡാമസ് നടത്തിയിട്ടുണ്ട്. ആ പ്രവചനങ്ങല്‍ എന്തൊക്കെയാണെന്ന് നോക്കാം.

ലോക മഹായുദ്ധം: 

vachakam
vachakam
vachakam

ഏഴു മാസത്തെ മഹായുദ്ധത്തില്‍ ദുഷ്പ്രവൃത്തികള്‍ മൂലം ആളുകള്‍ മരിക്കും എന്നാണ് നോസ്ട്രഡാമസ് എഴുതിയിരിക്കുന്നതത്രെ. റഷ്യയുടെ യുക്രൈന്‍ അധിനിവേശവും, തെക്കുകിഴക്കന്‍ ഏഷ്യയില്‍ ചൈനയും തായ്വാനും തമ്മിലുള്ള സംഘര്‍ഷവും അത് ഭീകരമായ ആണവയുദ്ധത്തിലേക്ക് അമേരിക്കയെ നയിക്കുമെന്നും ഒക്കെയുള്ള പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. 

ചൊവ്വയിലേക്ക്: 

2023ല്‍ മനുഷ്യര്‍ ചൊവ്വ സന്ദര്‍ശിക്കും എന്നാണ് നോസ്ട്രഡാമസ് പ്രവചിക്കുന്നത്. 2029ഓടെ മനുഷ്യന്‍ ചൊവ്വയില്‍ ഇറങ്ങുമെന്ന് എലോണ്‍ മസ്‌ക് അഭിപ്രായപ്പെട്ടിരുന്നു.

vachakam
vachakam
vachakam

പുതിയ മാര്‍പാപ്പ: 

2023ലേക്കുള്ള നോസ്ട്രഡാമസിന്റെ മൂന്നാമത്തെ പ്രവചനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയായി പുതിയ മാര്‍പാപ്പ വരും എന്നതാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ അവസാനത്തെ യഥാര്‍ത്ഥ മാര്‍പാപ്പയായിരിക്കുമെന്നും അടുത്ത മാര്‍പാപ്പ ഒരു അപവാദം സൃഷ്ടിക്കുമെന്നും നോസ്ട്രഡാമസിന്റെ പ്രവചനങ്ങളില്‍ പറയുന്നുണ്ടത്രെ. 

പുതിയ ലോകശക്തി: 

vachakam
vachakam

രണ്ട് ലോകശക്തികള്‍ ചേര്‍ന്ന് കൊണ്ട് ഒരു പുതിയ ശക്തിയായി മാറുമെന്നും അത് വഴി ലോകത്ത് ഒരു പുതിയ അധികാരക്രമം ഉണ്ടായി വരുമെന്നും നോസ്ട്രഡാമസ് പ്രവചിച്ചിട്ടുണ്ടത്രെ. ഒരു ശക്തനായ ലോകനേതാവും ഒരു ദുര്‍ബലനായ നേതാവും ആയിരിക്കാം സഖ്യത്തിലാവുന്നത്. അല്ലെങ്കില്‍ ഒരു പുരുഷ നേതാവും ഒരു വനിതാ നേതാവും ആയിരിക്കാം എന്നും പ്രവചനങ്ങളില്‍ പറയുന്നുണ്ടത്രെ. 

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam