ശാസ്ത്ര ലോകത്തെ അമ്പരിപ്പിച്ച് അമേരിക്കയിലെ പറക്കുംതളിക

APRIL 17, 2024, 6:45 PM

പറക്കുംതളിക, അന്യഗ്രഹ ജീവികള്‍ ഇതൊക്കെ ഇപ്പോഴും ശാസ്ത്രലോകത്തിന് പോലും പിടിതരാത്ത വിഷയങ്ങളാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമേരിക്ക ആകെ ഞെട്ടിയിരിക്കുകയാണ്. അമേരിക്കയില്‍ രണ്ടിടത്താണ് പറക്കുംതളികയ്ക്ക് സമാനമായ കാര്യങ്ങള്‍ കണ്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും ശാസ്ത്ര ലോകത്തും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോയാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്. ഫിലാഡല്‍ഫിയയിലെ ഡെലവേര്‍ നദിയുടെ മുകളിലായി കണ്ട അജ്ഞാത വസ്തുവാണ് ചര്‍ച്ചയായിരിക്കുന്നത്. ആകാശത്ത് അതിവേഗം കുതിക്കുന്ന ഒരു വസ്തുവാണിത്. നീലനിറത്തിലുള്ള വസ്തുവായിരുന്നു അത്. ചുറ്റും നിന്ന് വെളിച്ചം പുറത്തേക്ക് വരുന്നുണ്ട്. ഫിലാഡല്‍ഫിയയുടെ ആകാശത്ത് ഇത് കണ്ടവരാകെ ഞെട്ടിയിരിക്കുകയാണ്. മറ്റൊന്ന് ഡെലവേര്‍ നദിയുടെ മുകളിലുമാണ് കണ്ടത്. ദക്ഷിണ ഫിലാഡല്‍ഫിയയിലാണ് ഈ കാഴ്ച്ച കണ്ടതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നദിയിലേക്ക് അതിവേഗം കുതിക്കുന്ന ഒരു വസ്തുവാണ് ഈ വീഡിയോയിലുള്ളത്. പലയിടത്തും ഒരേ കാഴ്ച്ച തന്നെ കാണാന്‍ സാധിച്ചതായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടത്. അതേസമയം ഇത് ഡ്രോണായിരിക്കുമെന്ന് അഭിപ്രായപ്പെട്ടവരും നിരവധിയാണ്. ഡ്രോണിന് മുകളിലെ തിളങ്ങുന്ന വസ്തുവാണ് ഇരുട്ടില്‍ കണ്ടതെന്ന് ഇവര്‍ പറയുന്നു.

ഒന്നുകില്‍ ഡ്രോണ്‍ അല്ലെങ്കില്‍ എല്‍ഇഡി ലൈറ്റുകള്‍ പതിപ്പിച്ച ബലൂണുകളായിരിക്കും ഇതെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. ഈ വസ്തുവിന് പറക്കുംതളികയുടെ വലിപ്പമില്ലെന്നും ഇവര്‍ പറയുന്നു. ഓപ്പറേഷന്‍ ബ്ലൂ ബീമായിരിക്കുമെന്നും ചിലര്‍ പറയുന്നു. വെറുതെ പറക്കുംതളികയാണെന്ന് പറയുകയാണെന്നും സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം അധികൃതര്‍ ഇക്കാര്യത്തില്‍ ഇതുവരെ വിശദീകരണം നടത്തിയിട്ടില്ല. അതുകൊണ്ട് പറക്കുംതളിക തന്നെയാണെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. നിരവധി പേര്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സൂര്യഗ്രഹണത്തിന്റെ സമയത്ത് ഇതുപോലെയുള്ള പറക്കുംതളിക കണ്ട കാര്യമാണ് ഓര്‍മിപ്പിക്കുന്നത്.

സൂര്യഗ്രഹണത്തിന്റെ വീഡിയോ നേരത്തെ നിരവധി പേര്‍ പങ്കുവെച്ചിരുന്നു. അതിലൊന്നിലാണ് പറക്കുംതളികയെ കണ്ടെത്തിയത്. ടെക്സസിലെ അര്‍ലിംഗ്ടണില്‍ നിന്നുള്ളതായിരുന്നു ഈ വീഡിയോ. ഇത് അന്യഗ്രഹജീവികളുടെ വാഹനം തന്നെയാണെന്ന് സോഷ്യല്‍ മീഡിയ ഉറപ്പിച്ച് പറയുന്നത്. അതേസമയം വിമാനത്തിന്റെ നിഴലാണെന്നും പറയുന്നവരുണ്ട്.

ടെക്സസില്‍ അപൂര്‍വ സൂര്യഗ്രഹണം കാണാനായി കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്കാണ് പറക്കുംതളികയ്ക്ക് സമാനമായ വാഹനമെത്തിയത്. ഇത് ഗ്രഹണ പഥത്തിലൂടെയായിരുന്നു സഞ്ചരിച്ചത്. ഇത് മേഘങ്ങള്‍ക്ക് മുകളിലായിരുന്നു. അതുകൊണ്ട് നിഴല്‍ മാത്രമാണ് കാണാനായിരുന്നത്. പെട്ടെന്ന് തന്നെ ഇവ മറയുകയും ചെയ്തു. രണ്ട് സംഭവങ്ങളിലും അതുകൊണ്ട് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam