കേരളത്തിലാദ്യമായി ഫോട്ടോയോടുകൂടിയ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ

APRIL 17, 2024, 4:28 PM

കേരളത്തിൽ സ്ഥാനാർത്ഥികളുടെ ചിത്രങ്ങളോട് കൂടിയ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആദ്യമായി ഇറക്കിയത് 1984ലെ തെരഞ്ഞെടുപ്പിലാണ് കോട്ടയത്ത് സുരേഷ് കുറുപ്പാണ് ഇതിന് തുടക്കം കുറിച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററാണ് അതിന്റെ പിന്നിൽ സി.പി. ജോൺ ആയിരുന്നു.

ഇന്ദിരഗാന്ധിയുടെ ദാരുണമായ അന്ത്യം കഴിഞ്ഞ് ഏതാണ്ട് മൂന്ന് മാസത്തിനുശേഷം 1984 ജനുവരി 16ന് മറ്റൊരു നേതാവായ സി.എം. സ്റ്റീഫൻ കൂടി ഈ ലോകത്തോട് യാത്ര പറഞ്ഞു. ഇടുക്കിയിൽ ഒരു സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് നിൽക്കുമ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ മരണം. അത് കോൺഗ്രസ് പ്രസ്ഥാനത്തിന്, പ്രത്യേകിച്ച് കേരളത്തിലെ കോൺഗ്രസുകാർക്ക് തീരാനഷ്ടം തന്നെയായിരുന്നു.

മാവേലിക്കര സെന്റ് മേരിസ് ഓർത്തഡോക്‌സ് കത്തീഡ്രൽ നടന്ന സംസ്‌കാര ചടങ്ങിൽ ഉമ്മൻചാണ്ടി ആദ്യം മുതൽ അവസാനം വരെ ഉണ്ടായിരുന്നു. കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രി പദം ഒഴിഞ്ഞ് രാജീവ് ഗാന്ധിക്കൊപ്പം എ.ഐ.സി.സി.യിൽ ജനറൽ സെക്രട്ടറിയായി സ്റ്റീഫൻ സംഘടനാ കാര്യങ്ങൾ കൃത്യതയോടെ കൈകാര്യം ചെയ്തിരുന്ന ആളായിരുന്നു. മരണ സമയത്ത് പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മാവേലിക്കരയിലെത്താൻ കഴിഞ്ഞില്ല എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ അദ്ദേഹം സി.എം. സ്റ്റീപന്റെ വീട്ടിലെത്തി.

vachakam
vachakam
vachakam


കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. തിരുവിതാംകൂറിൽ സർ സി.പി. രാമസ്വാമി അയ്യരുടെ കിരാത ഭരണത്തിനെതിരെ അതിശക്തമായി നിലകൊണ്ട വ്യക്തിയായിരുന്നു സി.എം. സ്റ്റീഫൻ. വിമോചന സമരത്തിൽ സജീവ പങ്കാളിയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൗരപ്രഭ എന്ന ഒരു ദിനപത്രം വളരെ ഭംഗിയായി ഒരു കാലത്ത് പ്രസിദ്ധീകരിച്ചിരുന്നു. കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് പത്രം വലിയൊരു അനുഗ്രഹമായിരുന്നു.

1978-79 കാലത്ത് പ്രതിപക്ഷ നേതാവായി ഏറെ ശോഭിച്ച വ്യക്തി. ഇന്ദിരാഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തൻ. ജനത സർക്കാർ ഇന്ദിരാഗാന്ധി അറസ്റ്റ് ചെയ്തപ്പോൾ അദ്ദേഹം ലോക്‌സഭയിൽ നടത്തിയ പ്രസംഗം അത്യുജ്ജ്വലമായിരുന്നു. ഇന്ദിരാഗാന്ധി മേഘ ഗർജനത്തോടുകൂടി തിരിച്ചെത്തും എന്ന പ്രവചന സ്വരത്തിലുള്ള അദ്ദേഹത്തിന്റെ പ്രസംഗം അക്ഷരംപ്രതി ശരിയായി. 1973ൽ ആണ് ഉമ്മൻചാണ്ടി തൊഴിലാളി യൂണിയൻ രംഗത്തേക്ക് വരുന്നത്, അന്ന് തീരെ പരിചയമില്ലാത്ത ഒരു മേഖലയിലേക്ക് കടന്നപ്പോൾ ഏറ്റവും കൂടുതൽ സഹായം നൽകിയത് സ്റ്റീഫൻ ആയിരുന്നു. മനോരമയുടെ സഹോദര സ്ഥാപനമായ എം.ആർ.എഫ് തൊഴിലാളി യൂണിയൻ നേതാവായി ഉമ്മൻചാണ്ടിയെ തിരഞ്ഞെടുത്തു. അവിടെ ഒരു സമരം ഉണ്ടായി.

vachakam
vachakam
vachakam

ഉമ്മൻചാണ്ടിയുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ വെല്ലുവിളിയായി ആ സമരം മാറി. അന്ന് ഉമ്മൻചാണ്ടിക്ക് കടുത്ത പിന്തുണ അർപ്പിച്ചുകൊണ്ട് സി.എം. സ്റ്റീഫൻ കൂടെ തന്നെ ഉണ്ടായിരുന്നു. വൈദ്യുതി ബോർഡിലെ തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ എത്തിയപ്പോഴും ഉപദേശ നിർദ്ദേശങ്ങളുമായി സ്റ്റീഫൻ ഉണ്ടായിരുന്നു. അന്ന് ഐ.എൻ.ടി.സിക്ക് ബോർഡിൽ കാര്യമായ അംഗ ബലമില്ല. കഠിനപ്രയത്‌നത്തിലൂടെ ബോർഡിലെ അംഗീകാരമുള്ള തൊഴിലാളി യൂണിയനായി ഐ.എൻ.ടി.യു.സി മാറി.
1984 ഡിസംബർ 24ന് പുതിയ ലോകസഭ തിരഞ്ഞെടുപ്പ്. ആ വർഷം ഒറ്റപ്പാലത്ത് കെ.ആർ. നാരായണൻ ആദ്യമായി മത്സരത്തിനിറങ്ങി. സത്യത്തിൽ ഒറ്റപ്പാലം അത്ര സുരക്ഷിതമായ മണ്ഡലമാണ് എന്ന സംശയം ഉമ്മൻചാണ്ടിക്കുണ്ടായിരുന്നു.

അടൂരിനെ കുറിച്ച് ആലോചിച്ചതാണ്. പക്ഷേ ഒറ്റപ്പാലത്ത് തന്നെ നിൽക്കാൻ കെ.ആർ. നാരായണൻ തയ്യാറായി. കെ.ആർ. നാരായണനും ഭാര്യ ഉഷയും ഷോർണൂർ ടിവിയിൽ താമസിച്ചു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുക്കാൻ പിടിച്ചു. ആ ലോകസഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റിൽ 17 സീറ്റും യു.ഡി.എഫ് നേടി. എന്നാൽ കോട്ടയവും മാവേലിക്കരയും കോൺഗ്രസിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. അത് സത്യത്തിൽ ഉമ്മൻചാണ്ടിയുടെ പരാജയമായാണ് അദ്ദേഹം കണ്ടത്. ആ ഉത്തരവാദിത്വം ഏറ്റെടുക്കാനും മടി കാണിച്ചില്ല. കോട്ടയത്ത് സി.പി.എമ്മിലെ സുരേഷ് കുറിപ്പ് 5853 വോട്ടിന്റെ ഭൂരിപക്ഷത്തിന് കേരള കോൺഗ്രസിലെ കറിയാ തോമസിനെ തോൽപ്പിച്ചു.

മാവേലിക്കരയിൽ ജനത പാർട്ടിയിലെ തമ്പാൻ തോമസ് എൻ.ഡി.പിയിലെ ഉപേന്ദ്രനാഥ കുറുപ്പിനെയാണ് പരാജയപ്പെടുത്തിയത് കേവലം 1287 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. അറക്കൽ സേവ്യാറിന് അട്ടിമറിച്ച് കെ.വി. തോമസിന് എറണാകുളം സീറ്റ് നൽകിയത് കരുണാകരന്റെ ഒറ്റ നിർബന്ധത്താൽ ആണ്. അതുപോലെതന്നെ തിരുവനന്തപുരത്ത് ചാൾസിനെ നിർത്തിയതും കരുണാകരൻ. രണ്ടുപേരെയും ജയിപ്പിച്ചെടുക്കുകയും ചെയ്തു. എറണാകുളത്ത് ഏറ്റവും വൈകിയാണ് സ്ഥാനാർത്ഥി തീരുമാനമായത്. അറക്കൽ സേവ്യാറിനോടും പത്രിക നൽകാൻ കരുണാകരൻ തന്നെ ആവശ്യപ്പെട്ടു. പിന്നീട് തന്ത്രപൂർവ്വം അറക്കൽ സേവ്യറിനെ ഒതുക്കി.

vachakam
vachakam

കെ.വി. തോമസിനെ സ്ഥാനാർത്ഥി ആക്കുകയും ചെയ്തു. സ്ഥാനാർത്ഥികളുടെ ചിത്രങ്ങളോട് കൂടിയ തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ ആദ്യമായി ഇറക്കിയത് 1984ലെ തെരഞ്ഞെടുപ്പിലാണ് കോട്ടയത്ത് സുരേഷ് കുറുപ്പാണ് ഇതിന് തുടക്കം കുറിച്ചത.് ബ്ലാക്ക് ആൻഡ് വൈറ്റ് പോസ്റ്ററാണ് അതിന്റെ പിന്നിൽ സി.പി. ജോൺ ആയിരുന്നു. അടുത്ത തെരഞ്ഞെടുപ്പ് മുതൽ കേരളത്തിലെങ്ങും വർണ്ണ പോസ്റ്റുകൾ നിറഞ്ഞു കവിഞ്ഞു. സ്പീക്കർ ആയിരുന്ന പുരുഷോത്തമൻ ആലപ്പുഴ ലോക്‌സഭയിലേക്ക് മത്സരിക്കുകയും ജയിക്കുകയും ചെയ്തതോടെ പകരം ഒരു സ്പീക്കറെ വേണ്ടിവന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റ എ.സി. ജോസ് തെരഞ്ഞെടുപ്പ് കേസ് ജയിച്ച് അന്ന് നിയമസഭയിൽ എത്തിയിട്ടുണ്ട് അദ്ദേഹത്തെ സ്പീക്കർ ആക്കണമെന്ന് ആഗ്രഹിച്ചത് ഉമ്മൻചാണ്ടിയും ആന്റണിയും ആണ്.

എന്നാൽ കരുണാകരൻ അതിന് തയ്യാറായിരുന്നില്ല. അതോടെ ഉമ്മൻചാണ്ടി വി.എം. സുധീരന്റെ പേര് നിർദ്ദേശിച്ചു. എ.സി.ജോസ് ഒഴിവാക്കുന്ന സാഹചര്യത്തിൽ കരുണാകരൻ ആ പേര് സ്വീകാര്യമായി. ഏറെ തൃപ്തിയോടുകൂടി തന്നെയാണ് കരുണാകരൻ വി.എം. സുധീറിനെ സ്പീക്കർ ആക്കിയത്. എങ്കിലും വൈകാതെ ഇരുവരും വ്യത്യസ്തങ്ങളിലായി ജോസിനെ മാറ്റുവാൻ ഞങ്ങൾ സമ്മതിച്ചപ്പോൾ കരുണാകരൻ സുധീരനെ സ്വീകരിക്കാൻ തയ്യാറാകുകയായിരുന്നു. അല്ലാതെ, സുധീരൻ കരുണാകരനുമായി ഏതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പിന് ഒരിക്കലും വഴങ്ങിയതും ഇല്ല. സ്പീക്കർ പദവിയുടെ അന്തസ്സും അധികാരവും ഉയർത്തിപ്പിടിക്കണം എന്ന് നിർബന്ധം സുധീരന് ഉണ്ടായിരുന്നു ഓർഡിനൻസുകളുടെ പ്രവാഹം ഉണ്ടായപ്പോൾ സുധീരൻ ചെറു നിയമസഭയും മറികടന്ന് പിൻവാതിലൂടെയുള്ള നിയമനിർമ്മാണമാണ് ഓർഡിനൻസ് എന്ന പേരിൽ അദ്ദേഹം ഉറച്ചുനിന്നു. സഭാതലത്തിൽ തന്നെ ഇക്കാര്യത്തിൽ ശക്തമായ നിലപാട് എടുത്തു റൂളിംഗ് നൽകി.

സഭയുടെ അവകാശ സമിതി പുനസംഘടിപ്പിച്ചപ്പോൾ ഏറ്റുമുട്ടലിൽ അതിന്റെ പാരിമലയിൽ എത്തി സഭയുടെ അവകാശ സമിതി അധ്യക്ഷനായി സഭാ നേതാവായ മുഖ്യമന്ത്രിയെ നിയോഗിക്കുക എന്നത് കേരള നിയമസഭ കാലാകാലങ്ങളായി ശീലിച്ചു പോകുന്നതും അത് നിവർത്തിച്ചു വന്നതുമായ ഒരു കാര്യമായിരുന്നു. സഭാ തത്വങ്ങൾ അങ്ങനെ പറയുന്നില്ലെങ്കിലും അതാണ് നടപ്പുരീതി. സുധീരൻ അതിൽ നിന്ന് വഴിമാറി നടന്നു.

ഡെപ്യൂട്ടി സ്പീക്കർ ആയിരുന്ന കെ.എം. ഹംസ കുഞ്ഞിനെ മുഖ്യമന്ത്രിക്ക് പകരം ചെയർമാൻ ആക്കി പുതിയൊരു യുദ്ധമുഖം തുറന്നു. സമിതികളെ നിയോഗിക്കുക സ്പീക്കറിന്റെ അധികാരമാണ്. പക്ഷേ സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും നിർദ്ദേശങ്ങളും സ്വീകരിച്ചാണ് അത് ചെയ്യുക. വിവിധ സമിതികളിലേക്ക് വിവിധ കക്ഷികളുടെ നോമിനുകളെ അംഗീകരിക്കുകയാണ് പതിവ്.

(തുടരും)

ജോഷി ജോർജ്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam