എതിര്‍പ്പുകളെ അവഗണിച്ച് ബ്രിട്ടനില്‍ പുതിയ ബില്‍: അനധികൃത കുടിയേറ്റക്കാര്‍ പുറത്തേയ്ക്ക്

APRIL 24, 2024, 4:42 PM

അഫ്ഗാനില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയയ്ക്കുന്നതിനുള്ള റുവാണ്ട ഡിപ്പോര്‍ട്ടേഷന്‍ ബില്‍ ബ്രിട്ടന്‍ പാര്‍ലമെന്റ് പാസാക്കിയിരിക്കുകയാണ്. ബ്രിട്ടനിലെത്തുന്ന അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് നാടുകടത്തുന്നതിനുള്ള ബില്ലാണ് ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലും കഴിഞ്ഞ ദിവസം പാസാക്കിയത്.

ബ്രിട്ടിഷ് പാര്‍ലമെന്റ് ബില്‍ പാസാക്കുന്നതിന് നേരത്തെ വിസമ്മതിച്ചിരുന്നു. മുമ്പ് ബ്രിട്ടിഷ് സൈന്യത്തെ സഹായിച്ച അഫ്ഗാനികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും റുവാണ്ടയിലേക്ക് നാടുകടത്തുന്ന ഇവരുടെ സുരക്ഷ നിരീക്ഷിക്കാന്‍ കമ്മിറ്റി രൂപീകരിക്കണമെന്നുമുള്ള വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ വാദിച്ചിരുന്നു. എന്നാല്‍ പ്രത്യേക മാറ്റങ്ങളൊന്നുമില്ലാതെയാണ് അധോസഭ ബില്‍ പാസാക്കിയത്. ഈ ആഴ്ച അവസാനത്തോടെ ചാള്‍സ് രാജാവിന്റെ സമ്മതം കൂടി ലഭിച്ചാല്‍ ബില്‍ നിയമമാകും.

അവര്‍ക്കുള്ള ആദ്യ വിമാനം തയാറായെന്ന് ബില്‍ പാസാക്കിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക് പ്രതികരിച്ചു. ജൂലൈയില്‍ അഫ്ഗാന്‍ കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം ബ്രിട്ടനില്‍ നിന്ന് പറക്കും. എല്ലാ മാസവും ഒന്നിലധികം ചാര്‍ട്ടര്‍ വിമാനങ്ങള്‍ സര്‍വിസ് നടത്തും. എന്തൊക്കെ സംഭവിച്ചാലും ഇത് പ്രാവര്‍ത്തികമാകുമെന്ന് റിഷി സുനാക് വ്യക്തമാക്കിയിരുന്നു. അനധികൃത കുടിയേറ്റം നിര്‍ത്തലാക്കാനുള്ള തങ്ങളുടെ പദ്ധതിയിലെ നിര്‍ണായാക നിമിഷമെന്നാണ് ബില്‍ പാസാക്കിയതിനെ ബ്രിട്ടന്‍ ഹോം സെക്രട്ടറി ക്ലേവര്‍ലി ജെയിംസ് വിശേഷിപ്പിച്ചത്.

2022 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സനാണ് റുവാണ്ട ഡിപ്പോര്‍ട്ടേഷന്‍ ബില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. റുവാണ്ടയുമായി കരാറിലേര്‍പ്പെട്ട ബില്‍ പ്രകാരം ബ്രിട്ടനില്‍ അനധികൃതമായെത്തുന്ന കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയയ്ക്കും. ഇംഗ്ലിഷ് ചാനലിലൂടെയുള്ള അനധികൃത കടന്നുകയറ്റം തടയുകയും കള്ളക്കടത്തുകള്‍ തടയുകയുമാണ് റുവാണ്ട ബില്ലിന്റെ ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

അനധികൃത കുടിയേറ്റം ഇല്ലാതാക്കല്‍ സര്‍ക്കാരിന്റെ മുന്‍ഗണനാ വിഷയമാണ്. ആഫ്രിക്കയിലെയും ഏഷ്യയിലെയും പശ്ചിമേഷ്യയിലെയും യുദ്ധവും പട്ടിണിയും കാരണം വര്‍ഷങ്ങളായി ഇംഗ്ലീഷ് ചാനല്‍ വഴി ആയിരക്കണക്കിന് ആളുകളാണ് ബ്രിട്ടനിലേക്ക് കുടിയേറിയത്. നിലവിലെ ബ്രിട്ടന്റെ മനുഷ്യാവകാശ നിയമങ്ങള്‍ റുവാണ്ട ബില്ലിന് ബാധകമല്ലെന്നും റുവാണ്ടയെ സുരക്ഷിത സ്ഥലമായി ബ്രിട്ടിഷ് ജഡ്ജിമാര്‍ കണക്കാക്കണമെന്നും പുതിയ നിയമത്തില്‍ പറയുന്നുണ്ട്.

അതേസമയം വിദേശത്ത് അഭയം തേടുന്നവര്‍ക്കുള്ള നടപടിക്രമങ്ങള്‍ക്കുള്ള കരാറിലേര്‍പ്പെടാന്‍ ഓസ്ട്രിയ, ജര്‍മനി പോലുള്ള മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അനുകൂലമായ വിധി വരാനുള്ള പദ്ധതി കൂടിയാണ് റുവാണ്ട ബില്‍. തിരഞ്ഞെടുപ്പ് സുനകിനും പാര്‍ട്ടിക്കും വെല്ലുവിളിയാണെന്നുള്ള വിലയിരുത്തലുകള്‍ക്കിടയില്‍ ബില്‍ അവതരിപ്പിച്ചതോടെ സുനകിന്റെ ജയസാധ്യത വര്‍ധിക്കുകയാണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam