ന്യുയോര്‍ക്ക്: ബ്രുക് ഫീല്‍ഡ് പൊലീസ് വിഭാഗത്തില്‍ പടി പടിയായി ഉയര്‍ന്നു സേവനത്തിന്റെ മികച്ച മാതൃക കാട്ടിയ ഒരിന്ത്യന്‍ വംശജനാണ് ഡെപ്യൂട്ടി ചീഫ് ഓഫ് പൊലീസ് മിഖായേല്‍ കുരുവിള.
അദ്ദേഹത്തിന്റെ സ്ഥിരോല്‍സാഹം, ബുദ്ധിശക്തി, സ്ഥിരോത്സാഹം എന്നിവയില്‍ ഊന്നിയ 15 വര്‍ഷത്തെ സേവനം അദ്ദേഹം മികവുറ്റതാക്കുകയായിരുന്നു. എന്തിലും അതിവേഗം മുന്നേറിയാണ് കുരുവിള ഡിപ്പാര്‍ട്‌മെന്റില്‍ കഴിവ് തെളിയിച്ചത്. തന്റെ കമാന്‍ഡ് റോളില്‍, പട്രോളിംഗിനും അന്വേഷണത്തിനും മേല്‍നോട്ടം വഹിക്കുകയും മുഴുവന്‍ വകുപ്പിന്റെയും നായകനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുരുവിള ഇതോടെ പൊലീസ് സേനയുടെ തന്നെ അഭിമാനമായി മാറി. ലെഫ്റ്റനന്റായിരിക്കെ രണ്ട് പ്രധാന സംഭവങ്ങളില്‍ ആക്ടിംഗ് ചീഫ് ആയി പ്രവര്‍ത്തിച്ചതുള്‍പ്പെടെ അദ്ദേഹം ചെയ്ത മികച്ച സേവനങ്ങള്‍ ഉന്നത മേധാവികളില്‍ താല്‍പ്പര്യം ജനിപ്പിക്കുന്നതായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള്‍ സുരക്ഷിതമാക്കുന്നതിനുള്ള ഗ്രാന്‍ഡ് ഇദ്ദേഹത്തിനെ തേടിയെത്തിയതും ഇത്തരം സേവന മികവുകൊണ്ടാണ്. മയക്കു മരുന്ന് വേട്ടയില്‍ അദ്ദേഹം കാണിച്ച ആര്‍ജ്ജവം പൊലീസ് സേനയുടെ തന്നെ മതിപ്പു വര്‍ധിപ്പിക്കുകയുണ്ടായി.
ലെഫ്റ്റനന്റായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് ആറ് വര്‍ഷം പോലീസ് യൂണിയന്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു. ബ്രൂക്ക്ഫീല്‍ഡില്‍ നിയമിച്ച ആദ്യത്തെ ഇന്ത്യന്‍ അമേരിക്കന്‍, പ്രതിസന്ധി ഇടപെടല്‍ പരിശീലനം പൂര്‍ത്തിയാക്കിയ വകുപ്പിലെ ആദ്യത്തെ ഉദ്യോഗസ്ഥന്‍ എന്നീ ബഹുമതി ഡെപ്യൂട്ടി ചീഫ് കുറുവിളയ്ക്ക് നേടാനായതും ഈ സാമര്‍ഥ്യം കൊണ്ടാണ്. സാമൂഹ്യപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഒരു ഉദ്യോഗസ്ഥനാകുന്നതിന് മുമ്പ് ഒരു പോലീസ് പ്രതിസന്ധി പരിഹാര സെല്ലില്‍ പ്രവര്‍ത്തകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ രംഗത്ത് വിലമതിക്കാനാവാത്ത സംഭാവനയാണ് കുരുവിള ചെയ്തത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു നിയമപാലകനായ ഇദ്ദേഹം മനുഷ്യ, ലൈംഗിക കടത്ത് ഇരകളായ സ്ത്രീകളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരെ നേര്‍വഴിയിലേക്ക് നയിക്കാന്‍ പ്രാപ്തരാക്കി. പ്രതിസന്ധികളും പ്രയാസങ്ങളും നേരിടുന്നവര്‍ക്ക് ഒരു മാനവികതയുടെ മന്ത്രം ചൊല്ലി അവരെ മനസിക ഉല്ലാസം പരത്തുന്ന ഒരു സാമൂഹിക സേവകനും കൂടിയായി കുരുവിള വേഷമിടുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1