അന്താരാഷ്ട്ര യാത്രകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ ഒട്ടും അമാന്തിക്കേണ്ട ഇന്ത്യന്‍ റെയില്‍വേയെ തന്നെ ആശ്രയിച്ചോളൂ. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് യാത്ര പോകാന്‍ വിമാന സര്‍വീസുകളെയാണ് പൊതുവെ നാം ആശ്രയിക്കാറുള്ളത്. ഇതിന് വന്‍ തുക ചെലവ് വരുമെന്നതിനാല്‍ ബജറ്റ് താറുമാറാവുകയും യാത്ര തന്നെ റദ്ദാക്കുകയും ചെയ്യണ്ടി വരുന്ന സാഹചര്യവുമുണ്ട്. എന്നാല്‍ ട്രെയിന്‍ മാര്‍ഗം ചില അന്താരാഷ്ട്ര യാത്രകള്‍ നടത്താന്‍ സാധിക്കുമെന്ന് പലരും ഓര്‍ക്കാറില്ല.
ഇന്ത്യയില്‍ നിന്ന് ട്രെയിന്‍ കയറി പോകാന്‍ സാധിക്കുന്ന വിദേശ രാജ്യങ്ങളും ഏതെല്ലാം റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നാണ് ഇതിനായി സര്‍വീസ് ഒരുക്കിയിട്ടുള്ളതെന്നും നോക്കാം. ഇന്ത്യയില്‍ ഏഴ് അന്താരാഷ്ട്ര റെയില്‍വേ സ്റ്റേഷനുകളാണുള്ളത്. അയല്‍രാജ്യങ്ങളിലേക്ക് ട്രെയിന്‍ സര്‍വീസ് നല്‍കുന്ന ഏഴ് സ്റ്റേഷനുകള്‍.
ഹല്‍ദിബാരി സ്റ്റേഷന്‍
പശ്ചിമ ബംഗാളിലെ കൂച്ച്‌ബെഹാര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റേഷനാണിത്. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് വെറും നാല് കിലോമീറ്റര്‍ അകലെയാണ് ഈ സ്റ്റേഷനുകള്‍ ഉള്ളത്. ഇവിടെ നിന്ന് ബംഗ്ലാദേശിലേക്ക് നിരവധി ട്രെയിന്‍ സര്‍വീസുകള്‍ ലഭ്യമാണ്.
ജയനഗര്‍ സ്റ്റേഷന്‍
നേപ്പാളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ എത്തിപ്പെടേണ്ട സ്റ്റേഷനാണിത്. ബിഹാറിലെ മധുബാനി ജില്ലയിലാണ് ഈ സ്റ്റേഷനുള്ളത്.
പെട്രാപോള്‍ സ്റ്റേഷന്‍
ബംഗ്ലാദേശിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്തുന്ന മറ്റൊരു സ്റ്റേഷനാണിത്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലാണ് ഈ സ്റ്റേഷനുള്ളത്.
സിംഗബാദ് സ്റ്റേഷന്‍
പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയിലുള്ള ഈ സ്റ്റേഷനില്‍ നിന്നും ബംഗ്ലാദേശിലേക്ക് ട്രെയിന്‍ ലഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതിലും ഈ സ്റ്റേഷന്‍ മുഖ്യപങ്കുവഹിക്കുന്നു.
ജോഗ്ബാനി
ബിഹാറിലെ ജോഗ്ബാനിയിലുള്ള ഈ സ്റ്റേഷനില്‍ നിന്ന് നേപ്പാളിലേക്ക് പോകാന്‍ കഴിയും.
രാധികാപൂര്‍ സ്റ്റേഷന്‍
പശ്ചിമ ബംഗാളിലെ നോര്‍ത്ത് ദിനജ്പൂര്‍ ജില്ലയിലാണ് രാധികാപൂര്‍ സ്റ്റേഷനുള്ളത്. ഇവിടെ നിന്ന് ബംഗ്ലാദേശിലേക്ക് ട്രെയിന്‍ ലഭിക്കും. ഇന്ത്യ-ബംഗ്ലാദേശ് വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന സ്റ്റേഷനാണിത്.
അട്ടാരി സ്റ്റേഷന്‍
പഞ്ചാബിലാണ് ഇതുള്ളത്. പാകിസ്താനിലേക്ക് പോകുന്ന സംജൗത എക്‌സ്പ്രസ് ഇവിടെ നിന്നാണ് ആരംഭിക്കുക. എന്നാല്‍ 2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഈ ട്രെയിന്‍ സര്‍വീസ് റദ്ദാക്കി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1