കുടുംബവും സുഹൃത്തുക്കളുമൊത്ത് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് നിങ്ങള്‍,എങ്കില്‍ 2025 നിങ്ങളുടേതാണ്. കാരണം നീണ്ട അവധികള്‍ ഒരുപാടുള്ള ഒരു വര്‍ഷമാണ് ഇത്.
ജനുവരി മാസത്തിലെ നീണ്ട അവധികള്‍
ജനുവരി 14 (ചൊവ്വ)- പൊങ്കല്‍, മകരവിളക്ക് (പ്രാദേശി അവധി)
പൊങ്കല്‍, മകരവിളക്ക് എന്നിവയുടെ ഭാഗമായി പാലക്കാട്, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നിയന്ത്രിത അവധി നല്‍കാറുണ്ട്. തിങ്കളാഴ്ച ഒരു ദിവസം അവധി എടുത്താല്‍ നാല് ദിവസം അവധി ആഘോഷിക്കാം.
ഫെബ്രുവരി മാസത്തിലെ നീണ്ട അവധികള്‍
ഫെബ്രുവരി 14- (വെള്ളി) വാലന്റൈന്‍സ് ദിനം
ഈ വര്‍ഷം വെള്ളിയാഴ്ചയാണ് പ്രണയിക്കുന്നവര്‍ക്കായുള്ള വാലൈന്റൈന്‍സ് ദിനം. വെള്ളിയാഴ്ച ഒരു ദിവസം അവധിയെടുത്താല്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഒരു ചെറിയ നീണ്ട അവധിക്കാലം ആഘോഷിക്കാം.
ഫെബ്രുവരി 25, 2025 (ചൊവ്വ) - മഹാ ശിവരാത്രി
2025ലെ ശിവരാത്രി വരുന്നത് ബുധനാഴ്ചയാണ്. 27,28 ദിവസങ്ങളില്‍ അവധിയെടുത്താല്‍ 25,26,27,28, മാര്‍ച്ച് 1 എന്നിങ്ങനെ 5 ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുന്നത്.
മാര്‍ച്ച് മാസത്തിലെ നീണ്ട അവധികള്‍
മാര്‍ച്ച് 31, 2025 (തിങ്കള്‍) - ഈദുല്‍ ഫിത്തര്‍
തിങ്കളാഴ്ച പൊതുവെ ഓഫീസുകളും വിദ്യാലയങ്ങളിലും പോകാന്‍ എല്ലാവര്‍ക്കും മടിയാണ്. ഇത്തരക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ അവധി സമയം ആണ് ഈ വര്‍ഷത്തെ ഈദുല്‍ ഫിത്തര്‍. ശനി, ഞായര്‍, തിങ്കള്‍ എന്നീ ദിവസങ്ങള്‍ അവധിയായി ലഭിക്കുന്നു.
ഏപ്രില്‍ മാസത്തിലെ നീണ്ട അവധികള്‍
2025ലെ ഏറ്റവും നീണ്ട അവധി ലഭിക്കുന്ന മാസമാണ് ഏപ്രില്‍.
ഏപ്രില്‍ 14- (തിങ്കള്‍) വിഷു, അംബേദ്കര്‍ ജയന്തി
ഏപ്രില്‍ 27-(വ്യാഴം) പെസഹ വ്യാഴം
ഏപ്രില്‍ 28-(വെള്ളി) ദുഖവെള്ളി
ഏപ്രില്‍ 15,16 രണ്ടു ദിവസങ്ങള്‍ അവധിയായി ലഭിച്ചാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് 9 ദിവസത്തെ നീണ്ട അവധിയാണ്. ഇത്തവണ വിഷുവും ഈസ്റ്ററും ശരിക്കും ആഘോഷിക്കാന്‍ തയാറായിക്കൊള്ളു.
മെയ് മാസത്തിലെ നീണ്ട അവധികള്‍
മെയ് 1 (വ്യാഴം)-തൊഴിലാളി ദിനം
2025ലെ തൊഴിലാളി ദിനം വ്യാഴാഴ്ചയാണ് വരുന്നത്. വെള്ളിയാഴ്ച ഒരു ദിവസം അവധിയെടുത്താല്‍ ശനി,ഞായര്‍ ദിവസങ്ങള്‍ ഉള്‍പ്പടെ നാല് ദിവസത്തെ അവധി ലഭിക്കുന്നു.
ജൂണ്‍ മാസത്തിലെ നീണ്ട അവധികള്‍
ജൂണ്‍ 6, 2025 (വെള്ളി) - ബക്രീദ് / ഈദ് അല്‍ അദ്ഹ
വെള്ളിയാഴ്ട ബക്രീദ് എത്തുന്നതിനാല്‍ 3 ദിവസം അവധിയായി ലഭിക്കുന്നു.
ജൂലൈ മാസത്തിലെ നീണ്ട അവധികള്‍
ജൂലൈ 24 (വ്യാഴം) കര്‍ക്കിടവാവ്
കര്‍ക്കിടവാവ് വ്യാഴാഴ്ച ആയതിനാല്‍ വെള്ളിയാഴ്ച അവധിയായി ലഭിച്ചാല്‍ നാല് ദിവസത്തെ അവധി ലഭിക്കുന്നു
ഓഗസ്റ്റ് മാസത്തിലെ നീണ്ട അവധികള്‍
ഓഗസ്റ്റ് 15 (വെള്ളി) -സ്വാതന്ത്രദിനം
ഈ വര്‍ഷത്തെ സ്വാതന്ത്ര ദിനം വെള്ളിയാഴ്ച വരുന്നതോടെ 3 ദിവസത്തെ നീണ്ട അവധിയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്.
ഓഗസ്റ്റ് 28 (വ്യാഴം)- അയ്യങ്കാളി ജയന്തി
2025ലെ അയ്യങ്കാളി ജയന്തി വ്യാഴാഴ്ച ആണ്. വെള്ളിയാഴ്ച ഒരു ദിവസത്തെ അവധി ലഭിച്ചാല്‍ 4 ദിവസം അവധിയായി ലഭിക്കുന്നു.
സെപ്റ്റംബര്‍ മാസത്തിലെ നീണ്ട അവധികള്‍
മലയാളികളുടെ ആഘോഷങ്ങളുടെ മാസമാണ് സെപ്റ്റംബര്‍.
സെപ്റ്റംബര്‍ 4 (വ്യാഴം)- ഒന്നാം ഓണം
സെപ്റ്റംബര്‍ 5 (വെള്ളി) -രണ്ടാം ഓണം, ഈദ് ഇ മിലാദ്
സെപ്റ്റംബര്‍ 6 (ശനി) -മൂന്നാം ഓണം
ഒക്ടോബര്‍ മാസത്തിലെ നീണ്ട അവധികള്‍
നീണ്ട അവധികള്‍ ലഭിക്കാന്‍ സാധ്യതയുള്ള 2025 മറ്റൊരു മാസം ആണ് ഒക്ടോബര്‍.
ഒക്ടോബര്‍ 1, 2025 (ബുധന്‍) - മഹാ നവമി
ഒക്ടോബര്‍ 2, 2025 (വ്യാഴം) - മഹാത്മാഗാന്ധി ജയന്തി, വിജയ ദശമി
സെപ്റ്റംബര്‍ 29,30 , ഒക്ടോബര്‍ 3 എന്നീ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് അവധി ലഭിച്ചാല്‍ 9 ദിവസത്തെ ഒരു വലിയ നീണ്ട അവധി ലഭിക്കുന്നു.
ഒക്ടോബര്‍ 20 (തിങ്കളാഴ്ച)- ദീപാവലി
രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ദീപാവലി ഈ വര്‍ഷം വരുന്നത് ഒരു തിങ്കളാഴ്ചയാണ്.
ജോലിയില്‍ നിന്നും മറ്റും ലീവ് എടുക്കാതെ തന്നെ ഇത് 3 ദിവസത്തെ അവധി നിങ്ങള്‍ക്ക് നല്‍കുന്നു.
ഡിസംബര്‍ മാസത്തിലെ നീണ്ട അവധികള്‍
ഡിസംബര്‍ 25, 2025 (വ്യാഴം) ക്രിസ്മസ്
ഈ വര്‍ഷത്തെ ക്രിസ്മസ് ഒരു വ്യാഴാഴ്ച നിങ്ങള്‍ക്ക് അവധി നല്‍കുന്നു. വെള്ളിയാഴ്ചത്തെ ഒരു ദിവസം ലീവ് എടുക്കുന്നത് ഈ വര്‍ഷാവസാനം 4 ദിവസം നിങ്ങള്‍ക്ക് അവധി നല്‍കുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1