ഐഎസ്ആര്‍ഒയുടെ പ്രധാന സംവിധാനങ്ങളിലെല്ലാം പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് ഡോ വി നാരായണന്‍ ഐഎസ്ആര്‍ഒയുടെ നേതൃത്വം ഏറ്റെടുക്കാനൊരുങ്ങുന്നത്. നിലവില്‍ തിരുവനന്തപുരം, വലിയമല ല്വിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് ഡയറക്ടറാണ് ഡോ. വി നാരായണന്‍. റോക്കറ്റ്, ബഹിരാകാശ പേടകം എന്നിവയുടെ പ്രൊപ്പല്‍ഷന്‍ വിദഗ്ധനായ അദ്ദേഹം ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ്.
സാധാരണക്കാരനായി ജനിച്ച് ഉയരങ്ങളിലേക്ക്
തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയില്‍ നീലക്കാട്ടുവിളൈ എന്ന് ചെറിയ ഗ്രാമത്തില്‍ വന്യപെരുമാളിന്റെയും തങ്കമ്മാളിന്റെയും മകനായാണ് ഡോ വി നാരായണന്റെ ജനനം. ഗ്രാമത്തിലെ സാധാരണ സര്‍ക്കാര്‍ തമിഴ് മീഡിയം സ്‌കൂളിലാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1984 ലാണ് ഐഎസ്ആര്‍ഒയില്‍ ചേര്‍ന്നത്.
ഐഎസ്ആര്‍ഒയില്‍ പ്രവേശിച്ചതിന് ശേഷമാണ് അദ്ദേഹം എന്‍ജിനിയിറങില്‍ ബിരുദവും ഐഐടി ഖരഗ്പൂരില്‍ നിന്ന് എംടെക്കും എയ്റോ സ്പേസ് എന്‍ജിനീയറിങ് പിഎച്ച്ഡിയും നേടിയത്. ക്രയോജനിക് എന്‍ജിനീയറ്ിങ്ങിലാണ് അദ്ദേഹത്തിന്റെ എംടെക്ക്. അതില്‍ ഒന്നാം റാങ്കും അദ്ദേഹം കരസ്ഥമാക്കി.
നിര്‍ണായക സംഭവാനകള്‍
സി25 ക്രയോജനിക് എന്‍ജിന്‍ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ക്രയോജനിക് പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തില്‍ ഇന്ത്യയ്ക്ക് സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിഞ്ഞത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ക്രയോജനിക് അപ്പര്‍ സ്റ്റേജിന്റെ വിജയകരമായ വികസനത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്. ജിഎസ്എല്‍വി മാര്‍ക്ക് ത്രീ, ചന്ദ്രയാന്‍ 2 മിഷന്‍ എന്നിവയിലും നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട്.
ചന്ദ്രയാന്‍ രണ്ട് ലാന്‍ഡിങ് ദൗത്യം പരാജയം പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയര്‍മാനായിരുന്നു. ഇന്റര്‍നാഷണല്‍ അക്കാദമി ഓഫ് ആസ്‌ട്രോനോട്ടിക്‌സ് അംഗമാണ്. സൗണ്ടിങ് റോക്കറ്റുകളുടെയും എഎസ്എല്‍വി, പിഎസ്എല്‍വി എന്നി വിക്ഷേപണ വാഹനങ്ങളുടെയും പ്രൊപ്പല്‍ഷന്‍ മേഖലയിലെ ഗവേഷണ, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
വിക്ഷേപണ വാഹനങ്ങള്‍ക്കുള്ള ല്വിക്വിഡ്, സെമി ക്രയോജനിക്, ക്രയോജനിക് പ്രൊപ്പല്‍ഷന്‍ ഘടകങ്ങളുടെ വികസനത്തിലായിരുന്നു ഇതുവരെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. എല്ലാ ബഹിരാകാശ ദൗത്യങ്ങളിലും പ്രോഗ്രാമുകളിലും തീരുമാനമെടുക്കുന്ന സ്ഥാപനമായ പ്രോജക്ട് മാനേജ്‌മെന്റ് കൗണ്‍സില്‍-സ്‌പേസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റത്തിന്റെ ചെയര്‍മാനും ഗഗന്‍യാനിന്റെ നാഷണല്‍ ലെവല്‍ ഹ്യൂമന്‍ റേറ്റഡ് സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ (എച്ച്ആര്‍സിബി) ചെയര്‍മാനുമാണ് അദ്ദേഹം.
നിരവധി ഉത്തരവാദിത്വങ്ങളാണ് ചെയര്‍മാനെന്ന് നിലയില്‍ കാത്തിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒയുടെ നിയുക്ത മേധാവി ഡോ.വി നാരായണന്‍ പറഞ്ഞു. ഗഗന്‍യാന്‍, ചന്ദ്രയാന്‍ നാല്, ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കാനുണ്ട്. നമ്മുടെ രാജ്യത്തെ വികസിത രാജ്യമാക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടപ്പാക്കാനുണ്ട്. അതിന് വേണ്ടിയുള്ള പ്രയ്നമാണ് ചെയ്യാനുള്ളതെന്നും ഡോ.നാരായണന്‍ വ്യക്തമാക്കുന്നു.
മുന്‍ഗാമിയുമായി സാമ്യതകളേറെ
സ്ഥാനം ഒഴിയുന്ന ഐഎസ്ആര്‍ഒയുടെ നിലവിലെ ചെയര്‍മാനും മലയാളിയുമായ ഡോ.എസ് സോമനാഥുമായി ഡോ. വി.നാരായണന്റെ ജീവിതത്തിനും സാമ്യതകളേറെയാണ്. തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടറായി സോമനാഥനും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഡോ.വി നാരായണന്‍ നിലവില്‍ ലിക്വിഡ് പ്രൊപ്പല്‍സ് സിസ്റ്റംസ് സെന്റെര്‍ ഡയറക്ടറാണ്.
സാധാരണ സ്‌കൂളില്‍ നിന്നായിരുന്നു ഡോ എസ് സ്വാമിനാഥന്റയും വിദ്യാഭ്യാസം. ആലപ്പുഴ ജില്ലയിലെ അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സോമനാഥ് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നാണ് പ്രീ-യൂണിവേഴ്സിറ്റി പൂര്‍ത്തിയാക്കിയത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1