നോർത്ത് കരോലിനയിൽ വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് രണ്ട് മരണം

OCTOBER 14, 2026, 2:27 AM

നോർത്ത് കരോലിന: നോർത്ത് കരോലിനയിൽ വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് രണ്ട് പേർ മരിച്ചു. ഈ വർഷം സംസ്ഥാനത്ത് 11 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ അറിയിച്ചു.

പനി, തലവേദന, ശരീരവേദന, സന്ധിവേദന, ഛർദ്ദി, വയറിളക്കം, തൊലിപ്പുറത്തുള്ള തടിപ്പുകൾ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല.

കൊതുകുകടകളിൽ നിന്ന് സ്വയം പരിരക്ഷിക്കുക എന്നതാണ് രോഗം തടയാനുള്ള ഏറ്റവും നല്ല മാർഗം. ഇതിനായി കൊതുകുനാശിനികൾ ഉപയോഗിക്കുക, അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, കൊതുകുകൾ ഏറ്റവും സജീവമാകുന്ന സന്ധ്യാസമയത്തും പുലർച്ചെയും പുറത്തിറങ്ങാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam