വിദേശവസ്‌തുക്കള്‍ക്ക് ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്നത് ഇന്ത്യ, പ്രസിഡന്റായാൽ തിരിച്ചടിക്കുമെന്ന് ട്രംപ് 

OCTOBER 12, 2024, 9:04 AM

വാഷിംഗ്ടൺ: വിദേശ ഉൽപന്നങ്ങൾക്ക് ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്നത് ഇന്ത്യയാണെന്ന് ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. 

അധികാരത്തിലെത്തിയാൽ താനും ഇതേ പാത സ്വീകരിക്കുമെന്നും ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുടെ സാമ്പത്തിക വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. കുറഞ്ഞ നികുതി എന്ന ഏറ്റവും മികച്ച നയം ആരംഭിച്ചത് താനാണെന്ന് അവകാശപ്പെട്ട ട്രംപ്, നികുതി പിരിക്കുന്നതിൽ അമേരിക്കയ്ക്ക് താൽപ്പര്യമില്ലെന്ന് പറഞ്ഞു.

vachakam
vachakam
vachakam

എന്നാൽ ചൈന അമേരിക്കയ്ക്കുമേൽ 200 ശതമാനം താരിഫ് ചുമത്തുന്നു, ബ്രസീൽ ഒട്ടും പിന്നിലല്ല. എന്നാൽ, ഏറ്റവും കൂടുതൽ നികുതി ചുമത്തുന്നത് ഇന്ത്യയാണെന്നും ട്രംപ്  കുറ്റപ്പെടുത്തി.

ഇന്ത്യയുമായി ഞങ്ങൾക്ക് വലിയ ബന്ധമാണുള്ളതെന്നും ട്രംപ്  പറഞ്ഞു. ഈ ആഴ്ച ആദ്യം മോദിയെ "ഏറ്റവും നല്ല മനുഷ്യൻ" എന്ന് പ്രശംസിച്ചതിന് പിന്നാലെയാണ് ട്രംപിൻ്റെ പുതിയ വിമർശനങ്ങൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam