ചിത്രങ്ങളുടെ ആധികാരികതയിൽ ഇനി പേടിവേണ്ട ! ഇമേജ് സെർച്ച് ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

NOVEMBER 5, 2024, 9:07 PM

സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇൻസ്റ്റൻ്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്ട്‌സ്ആപ്പ്. പലരുടെയും ദൈനംദിന ജീവിതത്തിൽ വാട്ട്‌സ്ആപ്പ് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എല്ലാത്തിനും നമ്മൾ ആശ്രയിക്കുന്നത് വാട്സാപ്പിനെയാണെന്ന് പറയാം. 

എന്നാൽ ആളുകൾക്കിടയിൽ ഇതിന് വളരെയധികം സ്വാധീനമുള്ളതിനാൽ, ചില ആളുകൾ തെറ്റായ രീതിയിലും വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നു. ഇത് തടയാൻ വാട്ട്‌സ്ആപ്പ് തന്നെ മുൻകൈ എടുക്കുകയാണ്. ഇത്തരം ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാകുന്ന പുതിയ ഫീച്ചറിൻ്റെ ബീറ്റാ പതിപ്പാണ് വാട്‌സ്ആപ്പ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

വാട്സ്‌ആപ്പിലൂടെ എത്തുന്ന ചിത്രങ്ങളുടെ ആധികാരികത വാട്സ്‌ആപ്പിലെ ഓപ്ഷൻ ഉപയോഗിച്ച്‌ തന്നെ വെബ്ബില്‍ പരിശോധിക്കാൻ സാധിക്കും എന്നാണ് ഈ പുതിയ ഫീച്ചറിന്റെ നേട്ടം. ഈ പുതിയ വാട്സ്‌ആപ്പ് ഫീച്ചർ വെബ് അധിഷ്‌ഠിത ഇമേജ് സെർച്ച്‌ ആപ്പിനുള്ളില്‍ നേരിട്ട് നടത്തുന്നു. നിലവില്‍ തെരഞ്ഞെടുത്ത ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാകുക. ഇപ്പോള്‍ ഈ ഫീച്ചറിന്റെ പ്രാരംഭ ഘട്ടം മാത്രമാണ് സജ്ജമായിരിക്കുന്നത് എന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

vachakam
vachakam
vachakam

ഈ ഇമേജ് സെർച്ച് ഫീച്ചർ വരുന്നതോടെ, വാട്ട്‌സ്ആപ്പിൽ ഒരു ചിത്രം കണ്ട ശേഷം, ആപ്പിൻ്റെ ഓപ്‌ഷൻ മെനുവിലൂടെ ഫീച്ചർ ആക്‌സസ് ചെയ്യാൻ കഴിയും. വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ തെറ്റായ വിവരങ്ങൾ കാണുന്നുവോ എന്ന് പരിശോധിക്കാൻ ഈ ഫീച്ചർ സഹായിക്കും. ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ നൽകാൻ ഈ ഫീച്ചർ സഹായിക്കും.

ഈ ഫീച്ചർ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം: 

  1. വാട്ട്‌സ്ആപ്പിൽ ഇമേജ് സെർച്ച് ഫീച്ചർ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾ അവരുടെ വാട്ട്‌സ്ആപ്പ് ചാറ്റിൽ ഒരു ചിത്രമോ തുടർന്ന് ത്രീ-ഡോട്ട് മെനു ഐക്കണില്‍ ടാപ്പ് ചെയ്യുക.
  2. തുടർന്ന് ഓവർഫ്ലോ മെനുവില്‍ നിന്ന് "സെർച്ച്‌ ഓണ്‍ വെബ്" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അ‌തോടെ റിവേഴ്സ് ഇമേജ് സെർച്ച്‌ ആരംഭിക്കുന്നു.
  3. പ്രസ്തുത ചിത്രത്തെക്കുറിച്ചുള്ള പശ്ചാത്തലം വേഗത്തില്‍ ആക്സസ് ചെയ്യാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.
  4. എപ്പോഴാണ് ഈ ചിത്രം ആദ്യമായി നെറ്റില്‍ എത്തിയത്, അതിൻ്റെ യഥാർത്ഥ ഉറവിടം എവിടെയാണ്, ഇത് എഡിറ്റ് ചെയ്ത ചിത്രമാണോ, അ‌തോ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ സൃഷ്ടിച്ചതാണോ എന്നൊക്കെ ഈ സെർച്ചിലൂടെ അ‌റിയാനാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam