യൂസേഴ്സിന് എട്ടിന്റെ പണി ! പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറച്ച്‌ വിഐ

MAY 29, 2023, 7:15 AM

രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയാണ് വോഡഫോൺ ഐഡിയ അഥവാ വിഐ. നഷ്ടക്കണക്കിൽ നിന്ന് രക്ഷപ്പെടേണ്ട കമ്പനിയാണ് പരോക്ഷ നിരക്കു വർദ്ധനയുമായി രംഗത്തെത്തിയിരിക്കുന്നത്.നേരിട്ട് നിരക്കുകൾ വർധിപ്പിക്കാതെ പ്ലാനുകളുടെ സാധുതയും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്ന രീതിയാണ് പരോക്ഷ നിരക്ക് വർദ്ധന.

99 രൂപയുടെയും 128 രൂപയുടെയും പ്രീപെയ്ഡ് പ്ലാനുകളുടെ സാധുത VI മുറുകെ പിടിക്കുന്നു. നേരത്തെ മിനിമം റീചാർജ് പ്ലാൻ നിരക്ക് ഉയർത്തിയ എയർടെലിന്റെ സമാനമായ നീക്കം.കുറച്ച്‌ കാലമായി 135 രൂപ എന്നതാണ് വിഐയുടെ എആര്‍പിയു.

എയര്‍ടെലും ജിയോയും 200 രൂപയ്ക്ക് അടുത്ത് നില്‍ക്കുന്ന എആര്‍പിയു സ്വന്തമാക്കുന്നുണ്ട്. സ്ഥാപനത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കാൻ ശ്രമിക്കുന്ന വിഐയ്ക്ക് കുറഞ്ഞ എആര്‍പിയു ഒരു നല്ല സൂചനയല്ല. 99 രൂപയുടെയും 128 രൂപയും പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറയ്ക്കുന്നത് എആര്‍പിയു വരുമാനം അല്‍പ്പമുയര്‍ത്തുമെന്നാണ് കമ്ബനി പ്രതീക്ഷിക്കുന്നത്.

vachakam
vachakam
vachakam

99 രൂപയുടെ വിഐ പ്ലാൻ (പുതിയ ആനുകൂല്യങ്ങള്‍) : 28 ദിവസമായിരുന്നു പ്ലാനിന്റെ നേരത്തെയുള്ള വാലിഡിറ്റി. എന്നാല്‍ അതിപ്പോള്‍ 15 ദിവസമായി കുറച്ചിരിക്കുകയാണ്. നേരത്തെ പ്ലാനിന് ഒരു ദിവസത്തേക്ക് ചിലവ് വരുന്നത് 3.53 രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് 6.6 രൂപയായി വര്‍ധിച്ചുവെന്ന് പറയാം. പ്ലാനിലെ മറ്റ് ആനുകൂല്യങ്ങളില്‍ ഒന്നും വലിയ മാറ്റമില്ല. 200 എംബി ഡാറ്റയും 99 രൂപ ടോക്ക്‌ടൈമും യൂസേഴ്സിന് ലഭിക്കും. എസ്‌എംഎസ് ആനുകൂല്യങ്ങള്‍ ഒന്നും യൂസേഴ്സിന് ലഭിക്കില്ല.

128 രൂപയുടെ വിഐ പ്ലാൻ (പുതിയ ആനുകൂല്യങ്ങള്‍) : മുംബൈയില്‍ 128 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസത്തില്‍ നിന്നും 18 ദിവസമായി കുറച്ചിട്ടുണ്ട്. പ്ലാനിന്റെ ഡെയിലി ചിലവ് 4.57 രൂപയില്‍ നിന്ന് 7.11 രൂപയായി ഉയര്‍ന്നുവെന്നതാണ് പ്ലാനില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam