ഫൈന്റ് മൈ ഡിവൈസ് അപ്ഗ്രേഡ് ചെയ്ത് ഗൂഗിള്‍; പുത്തൻ ഫീച്ചറുകൾ 

APRIL 10, 2024, 8:32 AM

ഗൂഗിൾ പുതിയ ഫൈൻഡ് മൈ ഡിവൈസ് നെറ്റ്‌വർക്ക് അവതരിപ്പിച്ചു. നഷ്ടപ്പെട്ട ഉപകരണങ്ങൾ കണ്ടെത്തുന്നതിനുള്ള സംവിധാനമാണിത്. പുതിയ ഫൈൻഡ് മൈ ഡിവൈസ് നെറ്റ്‌വർക്ക് നിലവിൽ യുഎസിലും കാനഡയിലും മാത്രമേ ലഭ്യമാകൂ. ഇത് ഉടൻ തന്നെ  ആഗോളതലത്തിൽ ലഭ്യമാകും.

ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും ഫൈന്റ് മൈ ഡിവൈസ് ഉപയോഗിച്ച്‌ ഉപകരണങ്ങള്‍ കണ്ടെത്താം എന്നതാണ് പുതിയ അപ്ഡേറ്റിന്റെ സവിശേഷത. ആപ്പിളിന്റെ ഫൈൻഡ് മൈ ഡിവൈസ് നെറ്റ്‌വർക്ക് പ്രവർത്തിക്കുന്നതിന് സമാനമാണിത്. എന്നാല്‍ ആൻഡ്രോയിഡിന്റെ ജനപ്രീതിവെച്ച്‌ ഗൂഗിളിന്റെ ഫൈന്റ് മൈ ഡിവൈസ് ആയിരിക്കും കൂടുതല്‍ ഫലപ്രദം.

ഉദാഹരണത്തിന് ഒരു ബ്ലൂടൂത്ത് ഹെഡ്സെറ്റ് നഷ്ടമായെന്നു കരുതുക. ആ ഹെഡ്സെറ്റ് എവിടെയാണോ അതിനടുത്തൂകൂടി ഒരു ആൻഡ്രോയിഡ് ഫോണ്‍ ഉടമ സഞ്ചരിച്ചാല്‍ അയാളുടെ ഫോണിലേക്ക് ഹെഡ്സെറ്റിന്റെ ലൊക്കേഷൻ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുകയും അത് ഫൈന്റ് മൈ നെറ്റ്വർക്കിന്റെ സഹായത്തോടെ ഹെഡ്സെറ്റിന്റെ ഉടമയ്ക്ക് ഓണ്‍ലൈനായി കണ്ടെത്താൻ സാധിക്കുകയും ചെയ്യുന്നു. ആൻഡ്രോയിഡിന് വലിയ സ്വീകാര്യതയുള്ളതിനാല്‍ ഈ സംവിധാനത്തിന് കൂടുതല്‍ ഫലപ്രദമായി പ്രവർത്തിക്കാനാവുന്നു.

vachakam
vachakam
vachakam

ആൻഡ്രോയിഡ് ഫോണ്‍ ഉടമ ഈ നെറ്റ്വർക്കിന്റെ ഭാഗമാവാൻ സമ്മതമറിയിച്ചാല്‍ മാത്രമേ ആ ഫോണ്‍ നെറ്റ്വർക്കിന് വേണ്ടി ഉപയോഗിക്കൂ. എൻക്രിപ്റ്റ് ചെയ്ത ലൊക്കേഷൻ ഡാറ്റയാണ് ഇതുവഴി കൈമാറ്റം ചെയ്യുക. നെറ്റ്വർക്കിന്റെ ഭാഗമാവുന്ന ആൻഡ്രോയിഡ് ഉപകരണങ്ങളുടെ വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടില്ല.

താമസിയാതെ തന്നെ യുഫി, ജിയോ, മോട്ടോറോള തുടങ്ങിയ കമ്ബനികള്‍ ബ്ലൂടൂത്ത് ട്രാക്കറുകള്‍ അവതരിപ്പിക്കും. ബ്ലൂടൂത്ത് ടാഗുകള്‍ ഉപയോഗിച്ച്‌ വ്യക്തികളെ ട്രാക്ക് ചെയ്യുന്നത് തടയുന്നതിനായി അണ്‍നൗണ്‍ ട്രാക്കർ അലർട്ട് സംവിധാനവും ഇതിലുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam