വോ​ട്ടിങ്‌ യ​ന്ത്ര​ങ്ങ​ൾ ഇ​നി ഒരു മാസത്തോളം  സ്ട്രോങ് റൂമുകളില്‍; കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​തി​സു​ര​ക്ഷ സം​വി​ധാ​​നം

APRIL 27, 2024, 6:35 AM

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടിങ്‌ യ​ന്ത്ര​ങ്ങ​ൾ​ക്ക്​​ ഇ​നി  സ്‌​ട്രോ​ങ് റൂ​മു​ക​ളി​ല്‍. ഇന്നലെ അവസാന വോട്ട് രേഖപ്പെടുത്തിയത് രാത്രി 11.43 നാണ്. വടകര പാർലമെൻറ് മണ്ഡലത്തിലെ 141 -ാം ബൂത്തിലാണ് (മുടപ്പിലാവില്‍ എല്‍.പി സ്‌കൂള്‍) ഏറ്റവും അവസാനം പോളിങ് നടന്നത്.

 ജൂ​​ൺ നാ​​ലി​​നാ​​ണ് വോ​​ട്ടെ​​ണ്ണ​​ൽ. ഇ​ക്കു​റി അ​ന്തി​മ ക​ണ​ക്കു​ക​ൾ എ​ത്തു​ന്ന​തോ​ടെ വോ​ട്ടി​ങ്​ നി​ല 75 ​ശ​ത​മാ​ന​ത്തി​ലേ​ക്കെ​ത്തു​മെ​ന്നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍റെ വി​ല​യി​രു​ത്ത​ൽ.

ഇ​ക്കു​റി പ്രാ​ഥ​മി​ക പോ​ളി​ങ് ശ​ത​മാ​ന​ക്ക​ണ​ക്കു​ക​ളി​ൽ 2019നേ​ക്കാ​ൾ കു​റ​വാ​ണ്​ രേ​ഖ​​​പ്പെ​ടു​ത്തി​യ​ത്. 2019ൽ 77.84 ​ശ​ത​മാ​ന​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്തവണ ഇന്നലെ രാ​ത്രി എ​ട്ടു​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 70.35 ശ​ത​മാ​ന​മാ​ണ്​ വോ​ട്ടി​ങ്. ക​ഴി​ഞ്ഞ​വ​ട്ടം പ്രാ​ഥ​മി​ക പോ​ളി​ങ്​ ത​ന്നെ 77 ശ​ത​മാ​ന​മാ​യി​രു​ന്നു. മൂ​ന്ന് ​പ​തി​റ്റാ​ണ്ടി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളി​ങ്​ നി​ല​യാ​യി​രു​ന്നു ഇ​ത്. 20 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​യി 194 സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ണ് മ​​ത്സ​​ര രം​​ഗ​​ത്തു​​ണ്ടാ​യി​രു​ന്ന​ത്.

വോ​ട്ടി​ങ് പൂ​ര്‍ത്തി​യാ​യ ശേ​ഷം പോ​ളി​ങ് ബൂ​ത്തു​ക​ളി​ല്‍ നി​ന്ന് സം​സ്ഥാ​ന​ത്തെ 140 ക​ള​ക്ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ച്ച ശേ​ഷം 20 കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള സ്‌​ട്രോ​ങ് റൂ​മു​ക​ളി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. സ്‌​ട്രോ​ങ് റൂ​മു​ക​ളു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​തി​സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കള​ക്ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് സ്‌​ട്രോ​ങ് റൂ​മു​ക​ളി​ലെ​ത്തി​ച്ച് രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സീ​ല്‍ ചെ​യ്ത് ഡ​ബി​ള്‍ ലോ​ക്ക് ചെ​യ്താ​ണ് വോ​ട്ടി​ങ് ​യ​ന്ത്ര​ങ്ങ​ള്‍ ഒരു മാസത്തോളം സൂ​ക്ഷി​ക്കു​ക. കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​ര​മു​ള്ള ഒ​രു പ്ല​റ്റൂ​ണ്‍ സു​ര​ക്ഷ​സേ​ന ഓ​രോ കേ​ന്ദ്ര​ത്തി​ന്റെ​യും സു​ര​ക്ഷ ഒ​രു​ക്കും. ര​ണ്ട് ത​ല​ങ്ങ​ളി​ലു​ള്ള സു​ര​ക്ഷ സം​വി​ധാ​ന​മാ​ണ് സ്‌​ട്രോ​ങ് റൂ​മു​ക​ള്‍ക്ക് പു​റ​ത്ത്. ആ​ദ്യ സു​ര​ക്ഷാ​വ​ല​യം സെ​ന്‍ട്ര​ല്‍ ആം​ഡ് പൊ​ലീ​സ് ഫോ​ഴ്‌​സും പു​റ​മെ​യു​ള്ള സു​ര​ക്ഷ സം​സ്ഥാ​ന ആം​ഡ് പൊ​ലീ​സും ഒ​രു​ക്കും. സ്‌​ട്രോ​ങ് റൂ​മി​ന് പു​റ​ത്ത് 24 മ​ണി​ക്കൂ​റും സി.​സി ടി.​വി നി​രീ​ക്ഷ​ണ​വും ഏ​ര്‍പ്പെ​ടു​ത്തി.

ഇ​തി​ന്റെ ഭാ​ഗ​മാ​യി ക​ണ്‍ട്രോ​ള്‍ റൂ​മി​ലി​രു​ന്ന് ഒ​രു ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​നും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും സ​ദാ സി.​സി ടി.​വി നി​രീ​ക്ഷി​ക്കും. രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ള്‍ക്ക് ഇ​വി​ടെ​യെ​ത്തി സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ട്. ജൂ​ണ്‍ നാ​ലി​ന് വോ​ട്ടെ​ണ്ണ​ല്‍ ദി​ന​ത്തി​ല്‍ രാ​ഷ്ട്രീ​യ​പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​നി സ്‌​ട്രോ​ങ് റൂം ​തു​റ​ക്കു​ക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam