ഡ്രാഫ്റ്റിംഗ് സോഫ്റ്റ്‌വെയറായ വേഡ്പാഡിന്റെ സേവനം അവസാനിപ്പിക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. വിൻഡോസ് 12 വേർഷൻ മുതൽ വേഡ്പാഡ് ഉണ്ടാകില്ലെന്നാണ് കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.30 വർഷം നീണ്ടു നിന്ന സേവനമാണ് കമ്പനി ഇതോടെ അവസാനിപ്പിക്കുന്നത്.
എംഎസ് വേഡിന് സമാനമായി എഴുത്തും എഡിറ്റിംഗുമായി എല്ലാ അടിസ്ഥാന ജോലികളും സുഗമമമായി ചെയ്യാൻ അനുവദിച്ചിരുന്ന ഫ്രീ സോഫ്റ്റ്‌വെയർ ആയിരുന്നു വേഡ്പാഡ്.മൈക്രോസോഫ്റ്റ് റൈറ്റിന് പകരമായിട്ടാണ് 1995ൽ മൈക്രോസോഫ്റ്റ് വേഡ്പാഡ് അവതരിപ്പിക്കുന്നത്. അന്ന് മുതൽ പിന്നീടു വന്നിട്ടുള്ള എല്ലാ വിൻഡോസ് അപ്ഡേറ്റിലും നേറ്റീവ് വേഡ് പ്രോസസിംഗ് സോഫ്റ്റ്‌വെയറായി വേഡ്പാഡ് ഉണ്ടായിരുന്നു.
അതേസമയം ആപ്പിന് വളരെക്കാലമായി മൈക്രോസോഫ്റ്റ് പുതിയ അപ്‌ഡേറ്റുകളൊന്നും നൽകിയിരുന്നില്ല.പകരം നോട്ട്പാഡിലേക്കാണ് കമ്പനി ശ്രദ്ധ നൽകിയത്.ഇതിന് പിന്നാലെയാണ് ഇപ്പോൾ വേഡ്പാഡ് നീക്കം ചെയ്യുന്നതായി മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്.
വേഡ്പാഡ് സേവനം നിർത്തുന്നതോടെ ഉപയോക്താക്കൾക്ക് ഇനി എംഎസ് വേഡ് ആയിരിക്കും ഉപയോഗിക്കേണ്ടി വരിക.വേഡ്പാഡ് സേവനം അവസാനിപ്പിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഉപയോക്താക്കൾ വേഡിലേക്ക് എത്തുന്നതോടെ കമ്പനി വേഡിൽ ചില പുതിയ ഫീച്ചറുകൾ കൊണ്ടുവരാനുള്ള സാധ്യതകളുമുണ്ട്.
ENGLISH SUMMARY: Microsoft to shut down Wordpad
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്