മാർക്കറ്റ് പിടിച്ചെടുക്കാൻ മെറ്റ; യുട്യൂബും, ടിക് ടോക്കും പാട് പെടും  

APRIL 6, 2024, 10:24 AM

മെറ്റാ ഒരു പുതിയ വീഡിയോ ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. വെർട്ടിക്കൽ വീഡിയോയ്ക്ക് മുൻഗണന നൽകുന്ന രീതിയിലാണ് മെറ്റാ പുതിയ ആപ്പ് നിർമ്മിക്കുന്നത്. മറ്റ് വെർട്ടിക്കൽ വീഡിയോ ആപ്പുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും പുതിയ ആപ്പ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എല്ലാവിധത്തിലുമുള്ള വീഡിയോ ഫോർമാറ്റുകളും ആപ്പില്‍ ലഭ്യമാകും. ഒരു മിനിറ്റ് വീഡിയോകളും ദൈർഘ്യമുള്ള വീഡിയോകളും ഇതില്‍ ഉള്‍പ്പെടുന്നു. ലൈവ് വീഡിയോകളും ലഭ്യമാകും. ആദ്യഘട്ടത്തില്‍ അമേരിക്കയിലും കാനഡയിലുമായിരിക്കും ആപ്പ് ലഭ്യമാകുക. 

 ടിക്‌ടോകിന്റെ വരവോടെയാണ് വെർട്ടിക്കല്‍ വീഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ പ്രചാരമേറുന്നത്. ഇന്ത്യയില്‍ ടിക്‌ടോക് നിരോധിച്ചതോടെ ഏറ്റവുമധികം മാർക്കറ്റ് കയ്യടക്കിയത് ഗൂഗിളിന്റെ യുട്യൂബ് ഷോർട്ട്‌സും ഫേസ്ബുക്ക് മെറ്റയുടെ ഇൻസ്റ്റാഗ്രാം റീല്‍സുമാണ്.

vachakam
vachakam
vachakam

ഇപ്പോഴിതാ കുത്തക പിടിച്ചടക്കാൻ വെർട്ടിക്കല്‍ വീഡിയോക്ക് മുൻഗണന കൊടുക്കുന്ന പുതിയ വിഡിയോ ആപ്പിറക്കാൻ പോവുകയാണ് മെറ്റ. അമേരിക്കയിലും ടിക്‌ടോക്കിന് നിരോധന ആലോചനകള്‍ വരുന്നതോടെ ഈ മാർക്കറ്റ് പുതിയ ആപ്പിലൂടെ പിടിച്ചടക്കുകയാണ് മെറ്റയുടെ ലക്ഷ്യം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam