'ഇന്ത്യൻ ടീമില്‍ ഫേവറിറ്റിസം, റുതു പുറത്തിരിക്കെ ഗില്‍ കളിക്കുന്നത് എന്നെ അമ്പരപ്പിക്കുന്നു'; കൃഷ്ണമാചാരി ശ്രീകാന്ത്

MAY 2, 2024, 6:53 PM

 ഇന്ത്യയുടെ ലോകകപ്പ് ടീം സെലക്ഷനില്‍ ഫേവറിറ്റിസം ഉണ്ടെന്ന് ആരോപിച്ച്‌ ക്രിക്കറ്റ് ഇതിഹാസം കൃഷ്ണമാചാരി ശ്രീകാന്ത്.  ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിനെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് ശ്രീകാന്ത് പറഞ്ഞു.

ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ റിസേർവ്സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനെ ശ്രീകാന്ത് ചോദ്യം ചെയ്തു."റുതു പുറത്തിരിക്കെ ഗില്‍ കളിക്കുന്നത് എന്നെ അമ്പരപ്പിക്കുന്നു," ശ്രീകാന്ത് തൻ്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

ശുഭ്മൻ ​ഗിൽ പൂർണമായും ഫോം ഔട്ടാണ്. എന്തിനാണ് ​ഗില്ലിനെ ടീമിൽ എടുത്തത്. എന്നാൽ റുതാരാജ് ഗെയ്ക്ക്‌വാദ്‌ ടീമിൽ സ്ഥാനം അർഹിച്ചിരുന്നുവെന്നതിൽ ഒരു സംശയവുമില്ല. കഴിഞ്ഞ 17 ഇന്നിംഗ്സുകളിൽ നിന്ന് 500ലധികം റൺസ് റുതുരാജ് നേടിയിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെ ട്വന്റി 20 മത്സരത്തിൽ സെഞ്ച്വറി നേടിയ താരമാണ് റുതുരാജെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

​ഗില്ലിന് കുറച്ചധികം അവസരങ്ങൾ ലഭിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഒരുപോലെ പരാജയപ്പെട്ടു. എന്നിട്ടും ​ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് തീർച്ചയായും സ്വജനപക്ഷപാതമാണ്. ബിസിസിഐയിൽ അതിന്റെ അളവ് വർദ്ധിച്ചിരിക്കുന്നതായും ശ്രീകാന്ത് ആരോപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam