ബ്രിജ് ഭൂഷണ് സീറ്റില്ല; ബിജെപിക്ക് വേണ്ടി ജനവിധി തേടുക മകൻ 

MAY 2, 2024, 5:30 PM

ന്യൂ ഡൽഹി: ഗുസ്തി താരങ്ങളിൽ നിന്നും പീഡന ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണ് മത്സരിക്കാൻ സീറ്റ് നൽകാതെ ബിജെപി.ലൈംഗികാതിക്രമ വിവാദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നീക്കം..കൈസർഗഞ്ചിൽ ബ്രിജ് ഭൂഷണിന്റെ മകൻ കരൺ ഭൂഷൺ ബിജെപി സ്ഥാനാർത്ഥിയാകും.കൈസർഗഞ്ചിൽ നാമനിർദേശപട്ടിക സമർപ്പിക്കാനുള്ള അവസാനതീയതി നാളെയാണ്.

ബ്രിജ് ഭൂഷണ്‍ സിങിന്റെ ഇളയ മകനായ കരണ്‍ ഭൂഷണ്‍ സിങ് നിലവില്‍ ഉത്തര്‍പ്രദേശ് റസ്‌ലിങ് അസോസിയേഷന്‍ പ്രസിഡന്റാണ്. നവാബ്ഗഞ്ചിവെ കോ-ഓപ്പറേറ്റീവ് വില്ലേജ് ഡെവലപ്പ്‌മെന്റ് ബാങ്ക് പ്രസിഡന്റായും കരണ്‍ ഭൂഷണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ തവണ കൈസര്‍ഗഞ്ചില്‍ ബ്രിജ് ഭൂഷണ്‍ സിങ് രണ്ടു ലക്ഷം വോട്ടിനാണ് വിജയിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ 7 വനിത താരങ്ങളാണ് ബിജെപി എം പി യും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണെതിരെ ലൈംഗീക പീഡന പരാതി നല്‍കിയത്. ഗുസ്ത താരങ്ങളുടെ പരാതികളാണ് ബ്രിജ് ഭൂഷണെതിരായ പൊലീസ് എഫ്ഐആറില്‍ ഉള്ളത്. ഫോട്ടോ എടുക്കാനെന്നെ പേരില്‍ ചേര്‍ത്തുനിര്‍ത്തി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റെ പരാതിയിലെടുത്ത എഫ്‌ഐആറില്‍ പറയുന്നത്.

vachakam
vachakam
vachakam

അതേസമയം യുപിയിലെ റായ്ബറേലി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെയും ബിജെപി പ്രഖ്യാപിച്ചു. ദിനേശ് പ്രതാപ് സിങ് ആണ് റായ്ബറേലിയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി.


ENGLISH SUMMARY: No seat fro Brij Bhushan Charan Singh

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam