ബാർ അസോസിയേഷനിൽ മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യണമെന്ന് സുപ്രീം കോടതി

MAY 2, 2024, 6:27 PM

ഡൽഹി: ബാർ അസോസിയേഷനിൽ മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യണമെന്ന് സുപ്രീം കോടതി.

2024-25 വർഷത്തെ തിരഞ്ഞെടുപ്പിൽ ഈ മാനദണ്ഡം പാലിക്കണം എന്ന തരത്തിലാണ് സുപ്രീം കോടതി ഈ നിർദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

വരുന്ന തിരഞ്ഞെടുപ്പിൽ ബാർ അസോസിയേഷൻ ട്രഷറർ സ്ഥാനം വനിതകൾക്കായി സംവരണം ചെയ്യണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്.

vachakam
vachakam
vachakam

മറ്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന സ്ത്രീകളെ ഈ സംവരണം ബാധിക്കില്ലെന്നും കോടതി പറഞ്ഞു. എല്ലാ വർഷവും ഭാരവാഹികളിൽ  ഒരു സ്ഥാനം സ്ത്രീകൾക്ക് നൽകണമെന്നും കോടതി കൂട്ടിച്ചേർത്തു.

എല്ലാ കമ്മിറ്റികളിലും മൂന്നിലൊന്ന് സംവരണം പാലിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. അതായത്, ജൂനിയർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ആകെയുള്ള 9 അംഗങ്ങളിൽ 3 പേർ സ്ത്രീകളായിരിക്കണം. അതുപോലെ, സീനിയർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ആകെ 6 അംഗങ്ങളിൽ 2 പേർ സ്ത്രീകളായിരിക്കണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam