എല്ലാ വർഷവും പുതിയ ഐഫോൺ പുറത്തിറക്കാൻ ആപ്പിൾ അനുഭവിക്കുന്ന ടെൻഷൻ ചില്ലറയല്ല. വിപണിയിൽ ആധിപത്യവും വിശ്വാസ്യതയും നിലനിർത്താൻ ആപ്പിൾ വളരെ ശ്രദ്ധാലുവാണ്. ടെക് ലോകത്തെ ഇപ്പോഴത്തെ ചർച്ച വരാനിരിക്കുന്ന ഐഫോൺ17 സീരീസിനെ ചുറ്റിപ്പറ്റിയാണ്. ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും മെലിഞ്ഞ ഐഫോൺ ആയിരിക്കും ഐഫോൺ 17 എന്ന് പുതിയ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.
ഐഫോൺ 17 എയർ എന്നായിരിക്കും ഈ മോഡലിന്റെ പേര്. വരാൻ പോകുന്ന ഐഫോണ്‍ 17 എയർ മോഡല്‍ ഏകദേശം 6 എംഎം കട്ടിയുള്ളതായിരിക്കുമെന്ന് ആപ്പിള്‍ അനലിസ്റ്റ് ജെഫ് പു പ്രസ്താവിച്ചതായി മാക്റൂമേഴ്സ് റിപ്പോർട്ട് ചെയ്തു. ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും സ്ലിം ആയിട്ടുള്ള ഐഫോണ്‍ ആയിരിക്കും ഐഫോണ്‍ 17 എയർ എന്ന് ഈ കണക്ക് വ്യക്തമാക്കുന്നു.
ഐഫോണ്‍ 6 ന്റെ 6.9 എംഎം എന്ന കനമാണ് നിലവിലെ ഏറ്റവും സ്ലിം. ഈ റെക്കോർഡ് മറികടന്ന് 6 എംഎം കനവുമായി ഐഫോണ്‍ 17 എയർ ഇതുവരെയുള്ള ഐഫോണുകളില്‍ വച്ച് ഏറ്റവും സ്ലിം ആയിട്ടുള്ള ഐഫോണ്‍ എന്ന നേട്ടം സ്വന്തമാക്കും.
48MP പ്രൈമറി സെൻസറും 24MP ഫ്രണ്ട് ക്യാമറയും ഐഫോണ്‍ 17 എയറില്‍ പ്രതീക്ഷിക്കുന്നു. കൂടാതെ ഈ ഫോണ്‍ ആപ്പിളിൻ്റെ പുതിയ A19 ചിപ്പില്‍ പ്രവർത്തിക്കുമെന്ന് ലീക്ക് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു, ഇത് A18-ൻ്റെ അതേ കട്ടിംഗ് എഡ്ജ് 3nm പ്രോസസ്സ് ഉപയോഗിച്ച് നിർമ്മിച്ചതാണ്.
സ്ലിം ഐപാഡ് പ്രോ നേടിയ ജനപിന്തുണയാണ് മറ്റ് ഡിവൈസുകളും ഏറ്റവും സ്ലിം ആയി അവതരിപ്പിക്കാൻ ആപ്പിളിന് പ്രചോദനമായത് . ഈ നീക്കം വിജയിച്ചാല്‍ ആപ്പിളിന്റെ വാച്ചുകള്‍ക്കും ലാപ്ടോപ്പുകള്‍ക്കും ഉള്‍പ്പെടെ ഭാരം കുറയും. ഇത് മറ്റ് ബ്രാൻഡുകളെയും സമാന രീതയില്‍ മാറാൻ പ്രേരിപ്പിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്