പുതിയ ഫീച്ചർ പുറത്തിറക്കി ഗൂഗിള്‍ മാപ്‌സ്. ആപ്പിനുള്ളില്‍ തന്നെ തത്സമയം ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ് പരിശോധിക്കാനുള്ള പുതിയ ഫീച്ചറാണ് ഗൂഗിള്‍ പുറത്തിറക്കിയിരിക്കുന്നത്.
ഓരോ മണിക്കൂറിലും ഉപയോക്താക്കള്‍ക്ക് ഇന്ത്യയിലെ ഓരോ സ്ഥലത്തിൻ്റെയും എയർ ക്വാളിറ്റി ഇൻഡക്സ് അപ്‌ഡേറ്റ് ചെയ്യാൻ ഈ ആപ്പിലൂടെ കഴിയും.
വായു ഗുണനിലവാരത്തെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ക്കൊപ്പം വായു ഗുണനിലവാരത്തിൻ്റെ തീവ്രതയുടെ ലഘുവിവരണങ്ങളും സ്ഥിതിവിവരക്കണക്കുകളും ഈ ഫീച്ചറില്‍ ഉണ്ടാവും.
എയർ ക്വാളിറ്റി ഇൻഡക്സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഏളുപ്പത്തില്‍ മനസ്സിലാക്കാൻ കഴിയുന്ന ഫോർമാറ്റിലാണ് ഇതുള്ളത്. 0 മുതല്‍ 500 വരെയുള്ള റേഞ്ചുകളാണ് എയർ ക്വാളിറ്റി ഇൻഡക്സിൻ്റെ ഗുണനിലവാരം മനസ്സിലാക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്.
1. 0 മുതൽ 50 വരെ നല്ലതായി കണക്കാക്കുന്നു
2. 51 മുതൽ 100 വരെ തൃപ്തികരമാണെന്ന് കണക്കാക്കുന്നു
3. 101 മുതൽ 200 വരെ മിതമായതായി കണക്കാക്കുന്നു
4. 201 മുതൽ 300 വരെ മോശമായി കണക്കാക്കപ്പെടുന്നു
5. 301 മുതൽ 400 വരെ വളരെ മോശമായി കണക്കാക്കപ്പെടുന്നു
6. 401 മുതൽ 500 വരെ ഗുരുതരമായി കണക്കാക്കപ്പെടുന്നു
വായുവിൻ്റെ ഗുണനിലവാരത്തെ വ്യത്യസ്ത നിറങ്ങള്‍ ഉപയോഗിച്ചും അടയാളപ്പെടുത്തിയിട്ടുണ്ട്. നല്ലതിന് പച്ച മുതല്‍ വളരെ ഗുരുതര സ്വഭാവത്തിലുള്ളതിന് ചുവപ്പ് വരെയാണ് നിറങ്ങള്‍ നല്‍കിയിരിക്കുന്നത്.
ലൊക്കേഷൻ്റെ വായു നിലവാരത്തെക്കുറിച്ച് അറിയാൻ
Google Maps > ഓപ്പണ്‍ ചെയ്ത് ലെയർ ഐക്കണില്‍ ക്ലിക്ക് ചെയ്ത് എയർ ക്വാളിറ്റി തിരഞ്ഞെടുക്കുക. ലൊക്കേഷൻ്റെ തത്സമയ വായു ഗുണനിലവാരം കാണിക്കും. ഈ ആഴ്ച മുതല്‍ 100-ലധികം രാജ്യങ്ങളില്‍ ഈ ഫീച്ചർ ലഭിക്കുമെന്നാണ് റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്