പ്രതിമാസം 100 കോടി യൂസർമാർ; ചാറ്റ്‌ജിപിടിയുടെ സ്രഷ്ടാക്കളായ ഓപൺഎഐ പുതിയ റെക്കോർഡിലേക്ക്

JUNE 2, 2023, 7:44 PM

എഐ അധിഷ്ഠിത ചാറ്റ്ബോട്ട് ചാറ്റ്‌ജിപിടിയുടെ സ്രഷ്ടാക്കളായ ഓപൺഎഐ പുതിയ റെക്കോർഡിലേക്ക്. പ്രതിമാസം ഒരു ബില്യൺ (100 കോടി) സന്ദർശകരിലേക്കാണ് ഓപൺഎഐ-യുടെ വെബ് സൈറ്റ് അടുക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ലോകത്ത്  ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മികച്ച 50 സൈറ്റുകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന വെബ്‌സൈറ്റായും ഓപൺഎഐ മാറി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ട്രാഫികിന്റെ കാര്യത്തിൽ ഓപൺഎഐയുടെ വെബ് സൈറ്റായ ‘openai.com’ ഒരു മാസത്തിനുള്ളിൽ 54.21 ശതമാനമാണ് വളർച്ച നേടിയതെന്ന് യു.എസ് ആസ്ഥാനമായ വെസഡിജിറ്റലിന്റെ (VezaDigital) റിപ്പോർട്ടിൽ പറയുന്നു. Similarweb-ൽ നിന്നുള്ള (ഇസ്രായേൽ ആസ്ഥാനമായ സോഫ്റ്റ്‌വെയർ & ഡാറ്റ കമ്പനി) ഡാറ്റയെ അടിസ്ഥാനമാക്കി, മാർച്ചിൽ ഏറ്റവും കൂടുതൽ സന്ദർശനങ്ങൾ ലഭിച്ച മികച്ച 50 വെബ്‌സൈറ്റുകളുടെ ട്രാഫിക് കണക്കുകൾ വിശകലനം ചെയ്താണ് ഏജൻസി ഈ റിപ്പോർട്ട് പുറത്തു വിട്ടത്.

"ചാറ്റ്ജിപിടി പ്രതിഭാസം 2022 അവസാനത്തോടെ  കാട്ടുതീ പോലെയാണ് പടർന്നുപിടിച്ചത്, അവിശ്വസനീയമാംവിധം ചുരുങ്ങിയ സമയത്തിനുള്ളിൽ 100 കോടി പ്രതിമാസ സജീവ ഉപയോക്താക്കളിൽ എത്തുന്ന ഏറ്റവും വേഗതയേറിയ വെബ്‌സൈറ്റ് എന്നതിന്റെ എല്ലാ റെക്കോർഡുകളും അത് ഉടൻ തകർക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നുത്വെ എന്ന് സിഇഒ സ്റ്റെഫാൻ കറ്റാനിക് പറഞ്ഞു.

vachakam
vachakam
vachakam

മാർച്ച് മാസത്തിൽ മൊത്തം 847.8 ദശലക്ഷം സന്ദർശകരാണ് ഓപ്പൺഎഐയുടെ വെബ്‌സൈറ്റ് ആക്‌സസ് ചെയ്‌തത്, അതോടെ, ആഗോള റാങ്കിംഗിൽ ഒമ്പത് സ്ഥാനങ്ങൾ കയറി 18-ാം സ്ഥാനത്തെത്തി. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam