75 ലക്ഷം ഉപയോക്താക്കളുടെ ഡാറ്റ ഡാർക്​വെബിൽ; ഗുരുതര പ്രശ്നത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് ബോട്ട്

APRIL 9, 2024, 6:02 PM

7.5 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ പേര്, വിലാസം, ബന്ധപ്പെടാനുള്ള നമ്പർ, ഇമെയിൽ ഐഡി, ഉപഭോക്തൃ ഐഡി എന്നീ വിവരങ്ങൾ ഡാർക് വെബിൽ വന്നുവെന്ന റിപ്പോർട്ടിൽ അന്വേഷണം ആരംഭിച്ച് ബോട്ട്. 

അതേസമയം ബോട്ടിന്റെ ഉപകരണങ്ങൾ വാങ്ങിയവരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നുവെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഏകദേശം 75 ലക്ഷം പേരുടെ ഡാറ്റയാണ് ചോർത്തി ഡാർക് വെബിൽ വിൽപ്പനയ്ക്കു വച്ചിരിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. 

ഏപ്രിൽ 5നാണ് ‘ShopifyGUY’ എന്ന ഹാക്കർ 2GBയിൽ കൂടുതൽ ബോട്ട് ഉപഭോക്തൃ ഡാറ്റ ഡാർക്​വെബിൽ വിൽപ്പനക്കായി എത്തിച്ചത് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. വിവരങ്ങൾ ആർക്കും നിസാര തുകയ്ക്ക് കൈമാറാൻ തായാറാണെന്നാണ് ഹാക്കർ അവകാശപ്പെടുന്നത്. ഇത് ഉപഭോക്താക്കൾക്കിടയിൽ വലിയ ആശങ്കയ്ക്ക് ഇടവരുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

എന്നാൽ ഉപഭോക്താക്കളെ കുറിച്ചുള്ള വിവരങ്ങൾ സംരക്ഷിക്കുന്നതിന് തങ്ങൾ ഉയർന്ന പരിഗണന നൽകുന്നുണ്ടെന്ന് ബോട്ട് വ്യക്തമാക്കി. അതേസമയം വിവര ചോർച്ച ഉണ്ടായതായി കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam