സൂപ്പർ താരം എർലിംഗ് ഹാലണ്ട് അഞ്ച് ഗോൾ നേടിയ മത്സരത്തിൽ നോർവെ 11-1ന് മോൾഡോവയെ തകർത്തു.
ഫിഫ 2026 ലോകകപ്പ് യൂറോപ്യൻ യോഗ്യതയിൽ ഗ്രൂപ്പ് ഐയിൽ നടന്ന മത്സരത്തിലാണ് ഹാലണ്ട് അഞ്ച് ഗോൾ നേടിയതും നോർവെ 10 ഗോൾ വ്യത്യാസത്തിൽ ജയിച്ചതും.
ഹാലണ്ടിനൊപ്പം തെലോ ആസ്ഗാർഡ് നോർവെയ്ക്കായി നാല് ഗോൾ സ്വന്തമാക്കി. ഫെലിക്‌സ് ഹോൺ മൈഹ്രേ, മാർട്ടിൻ ഒഡെഗാർഡ് എന്നിവരാണ് മറ്റു ഗോൾ നേട്ടക്കാർ. ഹാലണ്ട് രണ്ടു ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തു.
നോർവെയ്ക്കായി ഹാലണ്ടിന്റെ അഞ്ചാം ഹാട്രിക്കാണ്. രാജ്യാന്തര ജഴ്‌സിയിൽ 45 മത്സരങ്ങളിൽ 48 ഗോളും ഹാലണ്ട് സ്വന്തമാക്കി. ഗ്രൂപ്പിൽ അഞ്ച് മത്സരങ്ങളിൽനിന്ന് 15 പോയിന്റുമായി നോർവെ ഒന്നാമതു തുടരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്