വനിതാ ഏകദിന ലോകകപ്പ് നാളെ (സെപ്തംബർ 30) മുതൽ

SEPTEMBER 29, 2025, 7:28 AM

വനിതാ ഏകദിന ലോകകപ്പിലെ ആദ്യ മത്സരം നാളെ, ഗോഹട്ടിയിൽ ഇന്ത്യ ശ്രീലങ്കയെ നേരിടുന്നു
ഗോഹട്ടി : 12 വർഷത്തിന് ശേഷം ഇന്ത്യ വനിതാ ഏകദിന ലോകകപ്പിന് വേദിയാകുന്ന 13-ാമത് വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് നാളെ (സെപ്തംബർ 30) തിരിതെളിയുന്നു. ഗോഹട്ടിയിൽ ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് നാളെ വൈകിട്ട് മൂന്നിന് ആദ്യ മത്സരം.
ഇന്ത്യ, ഇംഗ്‌ളണ്ട്, ഓസ്‌ട്രേലിയ, ബംഗ്‌ളാദേശ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, പാകിസ്ഥാൻ എന്നിങ്ങനെ എട്ടുരാജ്യങ്ങളാണ് ലോകകപ്പിൽ മത്സരിക്കുന്നത്. ഗ്രൂപ്പ് റൗണ്ടിൽ പരസ്പരം ഏറ്റുമുട്ടി പോയിന്റ് നിലയിൽ മുന്നിലെത്തുന്ന നാലു ടീമുകൾ സെമിയിൽ പ്രവേശിക്കുന്ന രീതിയിലാണ് ടൂർണമെന്റിന്റെ ഫോർമാറ്റ്. ഒക്ടോബർ 29, 30 തിയതികളിലാണ് സെമിഫൈനലുകൾ. ഫൈനൽ നവംബർ രണ്ടിന്.

ഓസ്‌ട്രേലിയയാണ് നിലവിലെ വനിതാ ലോകകപ്പ് ചാമ്പ്യന്മാർ. 7 തവണ ഓസ്‌ട്രേലിയ വനിതാ ലോകകപ്പ് ഉയർത്തിയിട്ടുണ്ട്. ഇംഗ്‌ളണ്ട് നാലുതവണയും കിവീസ് ഒരു തവണയും ജേതാക്കളായി. ഇന്ത്യയ്ക്ക് ഇതുവരെയും വനിതാ ലോകകപ്പ് നേടാൻ കഴിഞ്ഞിട്ടില്ല.

നവി മുംബയ്, ഗോഹട്ടി, വിശാഖപട്ടണം, ഇൻഡോർ, കൊളംബോ എന്നിവയാണ് ഇന്ത്യയിലെ ലോകകപ്പ് വേദികൾ. പാകിസ്ഥാന്റെ എല്ലാ മത്സരങ്ങളുടേയും ശ്രീലങ്കയുടേയും ചില മത്സരങ്ങളുടെയും വേദി ലങ്കയിലെ കൊളംബോയാണ്. ഒക്ടോബർ 5ന് കൊളംബോയിലാണ് ഇന്ത്യ - പാകിസ്ഥാൻ മത്സരം.

vachakam
vachakam
vachakam

ഇന്ത്യയുടെ മത്സരങ്ങൾ
സെപ്തംബർ 30, ഗോഹട്ടി - Vs ശ്രീലങ്ക
ഒക്ടോബർ 5,കൊളംബോ - Vs പാകിസ്ഥാൻ
ഒക്ടോബർ 9, വിശാഖപട്ടണം - Vs ദക്ഷിണാഫ്രിക്ക
ഒക്ടോബർ 12, വിശാഖപട്ടണം - Vs ഓസ്‌ട്രേലിയ
ഒക്ടോബർ 19, ഇൻഡോർ - Vs ഇംഗ്‌ളണ്ട്
ഒക്ടോബർ 23, നവി മുംബയ് - Vs ന്യൂസിലാൻഡ്
ഒക്ടോബർ 26, നവി മുംബയ് - Vs ബംഗ്‌ളാദേശ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam