ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ അടുത്തിടെ ഇന്ത്യൻ താരങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് നടന്നിരുന്നു. സീനിയർ താരം രോഹിത് ശർമയുൾപ്പെടെ എത്തിയ ഫിറ്റ്നസ് ടെസ്റ്റിനായി വിരാട് കോഹ്‌ലി എത്തിയിരുന്നില്ല. സൂപ്പർ താരത്തിന്‍റെ അസാന്നിധ്യം ആരാധകർക്കിടയിൽ ചർച്ചയാകുകയും ചെയ്തു.
ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കുടുംബത്തോടൊപ്പം യു.കെയിൽ കഴിയുന്ന കോഹ്‌ലിക്ക് ലണ്ടനിൽ ഫിറ്റ്നസ് ടെസ്റ്റ് എടുക്കാൻ ബി.സി.സി.ഐ പ്രത്യേക അനുമതി നൽകി. ഇതുപ്രകാരം ഫിറ്റ്നസ് ടെസ്റ്റെടുത്ത താരം പാസായെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തിന് പുറത്ത് ഫിറ്റ്നസ് പരിശോധനക്ക് വിധേയനായ ഏക കളിക്കാരൻ വിരാട് മാത്രമാണെന്നാണ് റിപ്പോർട്ട്. മറ്റ് കളിക്കാരാരും അത്തരമൊരു ഇളവ് ആവശ്യപ്പെട്ടില്ല. വിരാട് ഇതിനായി അനുമതി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ സമാന അഭ്യർഥനയുമായെത്തുന്ന മറ്റേതെങ്കിലും താരത്തിന് അത്തരമൊരു ഇളവ് നൽകിയേക്കില്ലെന്നും വിരാടിന് പ്രത്യേക പ്രിവിലേജ് നൽകുകയാണെന്നുമുള്ള തരത്തിലാണ് വിമർശനമുയരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്