അമ്പയറെ അസഭ്യംപറഞ്ഞതിന് വനീന്ദു ഹസരങ്കയ്ക്ക് വിലക്ക്

FEBRUARY 25, 2024, 10:50 AM

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യിൽ അമ്പയറിനെ അസഭ്യം പറഞ്ഞതിന് ശ്രീലങ്കയുടെ ക്യാപ്ടൻ വനീന്ദു ഹസരങ്കയ്ക്ക് വിലക്ക്. രണ്ട് മത്സരങ്ങളിൽ നിന്നാണ് താരത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

മത്സരത്തിന്റെ അവസാന ഓവറിൽ ശ്രീലങ്കയ്ക്ക് വിജയിക്കാൻ മൂന്ന് പന്തിൽ 11 റൺസ് വേണമായിരുന്നു. അഫ്ഗാൻ താരം എറിഞ്ഞ പന്ത് ശ്രീലങ്കയുടെ കാമിൻഡു മെൻഡിൻസിന് ഫുൾഡോസായി ആണ് ലഭിച്ചത്. എന്നാൽ പന്ത് സ്റ്റമ്പിന് മുകളിലായിരുന്നുവെന്നും നോബോൾ വേണമെന്നും ഹസരങ്ക ആവശ്യപ്പെട്ടു.

അമ്പയർ ഇത് അനുവദിച്ചില്ല. മത്സരം ശ്രീലങ്ക പരാജയപ്പെട്ടതോടെയാണ് ഹസരങ്കയുടെ നിയന്ത്രണം വിട്ടത്.

vachakam
vachakam
vachakam

അടുത്ത മാസം തുടങ്ങുന്ന ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിൽ ഹസരങ്കയ്ക്ക് കളിക്കാൻ കഴിയില്ല. ഒപ്പം അഫ്ഗാനെതിരായ മത്സരത്തിൽ ലഭിച്ച ഫീയുടെ 50 ശതമാനം താരം പിഴയായി ഒടുക്കണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam