ലണ്ടൻ: അനധികൃതമായി ഫുട്ബോൾ മത്സരങ്ങൾ സ്ട്രീം ചെയ്യുന്നവർക്ക് കനത്ത മുന്നറിയിപ്പുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ്."ഫ്ലോലെസ് ടിവി" (Flawless TV) എന്ന പേരിൽ വൻതോതിൽ പൈറസി നടത്തിയിരുന്ന സംഘത്തിലെ അഞ്ച് അംഗങ്ങളോട് തങ്ങൾ സമ്പാദിച്ച 3.75 ദശലക്ഷം പൗണ്ട് (ഏകദേശം 40 കോടി രൂപ) തിരിച്ചടയ്ക്കാൻ കോടതി ഉത്തരവിട്ടു.
2023 മെയിൽ ഈ സംഘത്തിന് 30 വർഷത്തിലധികം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സാമ്പത്തികമായി വലിയ തിരിച്ചടി നൽകിക്കൊണ്ടുള്ള പുതിയ വിധി വന്നിരിക്കുന്നത്.
പൈറസി വഴി ലഭിച്ച ലാഭം കുറ്റവാളികളിൽ നിന്ന് കണ്ടുകെട്ടാനുള്ള പ്രീമിയർ ലീഗിന്റെയും ആന്റി-പൈറസി സംഘടനയായ 'ഫാക്ടിന്റെയും' (FACT) നിയമപോരാട്ടത്തിന്റെ വലിയ വിജയമാണിത്.
മാർക്ക് ഗൗൾഡ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു ഈ സമാന്തര സ്ട്രീമിംഗ് ശൃംഖല പ്രവർത്തിച്ചിരുന്നത്. ഏകദേശം 50,000-ത്തിലധികം ഉപഭോക്താക്കളും 30-ഓളം ജീവനക്കാരുമുണ്ടായിരുന്ന ഈ സംഘം 2016-നും 2021-നും ഇടയിൽ 7 ദശലക്ഷം പൗണ്ടിലധികം വരുമാനം ഉണ്ടാക്കിയതായി കണ്ടെത്തി.
പ്രധാന പ്രതിയായ ഗൗൾഡ് മൂന്ന് മാസത്തിനുള്ളിൽ 2.35 ദശലക്ഷം പൗണ്ട് തിരിച്ചടയ്ക്കണം, പരാജയപ്പെട്ടാൽ 10 വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. അനധികൃത സ്ട്രീമിംഗ് ഒരു ലളിതമായ കാര്യമല്ലെന്നും കടുത്ത കുറ്റകൃത്യമാണെന്നും വ്യക്തമാക്കുന്നതാണ് ഈ നടപടിയെന്ന് പ്രീമിയർ ലീഗ് ലീഗൽ എൻഫോഴ്സ്മെന്റ് ഡയറക്ടർ സ്റ്റെഫാൻ സെർഗോട്ട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
