ആലത്തൂരിൽ തുണി വിരിച്ചപ്പോൾ അഴയിൽ നിന്നും ഷോക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

AUGUST 1, 2026, 5:19 AM

പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് തുണി വിരിക്കാൻ ഉപയോഗിച്ചിരുന്ന അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം സ്വദേശിനിയായ ശാരദ (62)യാണ് ഇന്ന് പുലർച്ചെ മരിച്ചത്.

കഴിഞ്ഞ ജൂലൈ 24-നാണ് അപകടം സംഭവിച്ചത്. തുണി കഴുകിയ ശേഷം അഴയിൽ വിരിക്കുന്നതിനിടെയാണ് ശാരദയ്ക്ക് വൈദ്യുതാഘാതമേറ്റത്. അപകടത്തിൽ രാധിക, രേഷ്മ എന്നിവർക്കും ഷോക്കേറ്റ് പരിക്കേറ്റിരുന്നു.

വീടിന്റെ ഇരുമ്പ് കഴുക്കോലിൽ കെട്ടിയിരുന്ന ഇരുമ്പ് കമ്പിയാണ് അഴയായി ഉപയോഗിച്ചിരുന്നത്. വീടിന്റെ നിർമാണം പുരോഗമിക്കുന്നതിനാൽ സമീപത്തെ താൽക്കാലിക ഷെഡിൽ നിന്ന് ഇലക്ട്രിക് വയർ ഉപയോഗിച്ച് വൈദ്യുതി കണക്ഷൻ എടുത്തിരുന്നു. ഇതിലൂടെ ഇരുമ്പ് കഴുക്കോലിലേക്കും തുടർന്ന് അഴയിലേക്കും വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

vachakam
vachakam
vachakam

ഗുരുതരമായി പരിക്കേറ്റ ശാരദ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ അധികൃതർ അന്വേഷണം തുടരുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam