മെയ് 31ന് അഹമ്മദാബാദിൽ നടക്കുന്ന ഐ.പി.എൽ ഫൈനൽ കാണാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വിയെ ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര കായിക മന്ത്രാലയം. അന്നേദിവസം അഹമ്മദാബാദിൽ നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) വാർഷിക ബോർഡ് യോഗത്തിൽ അദ്ദേഹം ഓൺലൈനായി മാത്രമേ പങ്കെടുക്കൂ എന്നാണ് വിവരം.
അഹമ്മദാബാദിൽ നടക്കുന്ന ഐ.പി.എൽ ഫൈനൽ കാണാൻ നഖ്‌വിയെയും ക്ഷണിച്ചതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്.
മാർച്ച് ഏപ്രിൽ മാസങ്ങളിൽ ദോഹയിൽ നടക്കേണ്ടിയിരുന്ന ഈ ഐ.സി.സി യോഗങ്ങൾ, പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്താണ് അഹമ്മദാബാദിലേക്ക് മാറ്റിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
