യുവേഫ ചാമ്പ്യൻസ് ലീഗ്: നോക്കൗട്ടിലേക്കുള്ള പ്ലേ ഓഫ് ഡ്രോ തയ്യാറായി

JANUARY 31, 2026, 7:54 AM

യുവേഫ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിലെ പ്ലേ ഓഫ് ഡ്രോ പൂർത്തിയായി. അവസാന 16ലേക്ക് പ്രവേശിക്കാനുള്ള പോരാട്ടത്തിൽ പങ്കെടുക്കുന്ന 16 ടീമുകൾക്ക് എതിരാളികളെ ഡ്രോയിൽ ലഭിച്ചു.
യൂറോപ്യൻ ഫുട്‌ബോൾ ആരാധകർ കാത്തിരുന്ന നിരവധി വമ്പൻ മത്സരങ്ങളാണ് പ്ലേ ഓഫിൽ ഒരുങ്ങുന്നത്.

ഡ്രോയിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടമാണ് ബെൻഫിക്കയും റയൽ മാഡ്രിഡും തമ്മിലുള്ള ഏറ്റുമുട്ടൽ. ഫ്രഞ്ച് ക്ലബ്ബുകളായ മൊണാക്കോയും പാരിസും തമ്മിലുള്ള പോരാട്ടവും വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. നോർവീജിയൻ ക്ലബ്ബായ ബോഡോ/ഗ്ലിംറ്റ് ഇറ്റാലിയൻ ശക്തികളായ ഇന്ററിനെ നേരിടും. ഗലത്തസറേ-യുവന്റസ് പോരാട്ടവും ആരാധകർ കാത്തിരിക്കുന്നതാണ്.

മറ്റ് മത്സരങ്ങളിൽ കരബാഖ്-ന്യൂകാസിൽ, ക്ലബ് ബ്രൂഗെ-അറ്റ്‌ലറ്റിക്കോ മാഡ്രിഡ്, ബൊറൂസിയ ഡോർട്മുണ്ട്-അറ്റലാന്റ, ഒളിമ്പിയാക്കോസ്-ലെവർകുസൻ എന്നീ ടീമുകൾ ഏറ്റുമുട്ടും. പ്ലേ ഓഫ് മത്സരങ്ങൾ ഫെബ്രുവരി 17,18 തീയതികളിലും രണ്ടാം പാദ മത്സരങ്ങൾ ഫെബ്രുവരി 24,25 തീയതികളിലുമാണ് നടക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam