യുവേഫ ചാമ്പ്യസ് ലീഗ് ഫൈനലിൽ ആഴ്‌സനൽ, പി.എസ്.ജി സൂപ്പർ പോരാട്ടം നാളെ. ലീഗുകളിലെ കിരീടനേട്ടം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇരു ടീമുകളും. അത്യുജ്വല സീസണാണ് ആഴ്‌സനലിനിത്. പ്രീമിയർ ലീഗ് കിരീടമടക്കം നേടി മിന്നും ഫോമിലുള്ള ഗണ്ണേഴ്‌സ് വീണ്ടുമൊരു കിരീടം പ്രതീക്ഷിച്ചാണ് പി.എസ്.ജിക്കെതിരെ ഇറങ്ങുന്നത്. ജയിക്കാനായാൽ ആഴ്‌സനലിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാകുമിത്. ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യൻമാരാണ് പി.എസ്.ജി. അതിവേഗ ആക്രമണവും കൃത്യമായ പാസുകളുമായി കളിക്കളത്തിൽ പി.എസ്.ജിയുടെ ശക്തി.
ലീഗിൽ ആഴ്‌സനൽ 11 മത്സരങ്ങൾ ജയിച്ചപ്പോൾ പി.എസ്.ജി ജയിച്ചത് പത്തെണ്ണം. 9 ക്ലീൻ ഷീറ്റുകളുണ്ട് ആഴ്‌സനലിന്, കൂടുതൽ ഗോളുകൾ വഴങ്ങിയത് പി.എസ്.ജിയാണ്. പരിക്കുകളാണ് പി.എസ്.ജി നേരിടുന്ന പ്രധാന വെല്ലുവിളി. സെമിയിൽ കരുത്തരായ ബയൺ മ്യൂണിക്കിനെ മറികടന്നാണ് പി.എസ്.ജി എത്തുന്നത്. അത്‌ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചാണ് ആർസനൽ ഫൈനലിൽ കടന്നത്. 20 വർഷത്തിന് ശേഷമാണ് ആർസനൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടക്കുന്നത്. ഈ സീസണിൽ കളിച്ച 14 മത്സരങ്ങളിലും തോൽവിയറിയാതെയാണ് ആർസനലിന്റെ ഫൈനൽ പ്രവേശം.
ആഴ്‌സനലിന്റെ ആത്മവിശ്വാസമാണോ, പി.എസ്.ജിയുടെ കംപ്ലീറ്റ് ഗെയിമാണോ കിരീടത്തിൽ മുത്തമിടുകയെന്ന് കാത്തിരിക്കുകയാണ് ആരാധകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
