ഓസ്‌ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗിലേക്കുളള താരലേലത്തിൽ പാക് താരങ്ങളെ സ്വന്തമാക്കാൻ ടീമുകൾ തമ്മിൽ കടുത്ത മത്സരം. പാകിസ്ഥാൻ പേസറായ ഷഹീൻ അഫ്രീദിയെ ബ്രിസ്‌ബേൻ ഹീറ്റ് ടീമിലെത്തിച്ചു. സീസൺ മുഴുവൻ അഫ്രീദിയെ ലഭ്യമാകുമെന്നത് ബ്രിസ്‌ബേന് നേട്ടമാകും. സ്‌പെൻസർ ജോൺസൺ, മൈക്കൽ നേസർ, സേവിയർ ബാർട്‌ലെറ്റ് എന്നിവരടങ്ങിയ പേസ് പടക്കൊപ്പമാണ് അഫ്രീദിയും എത്തുന്നത്. ടോം അസ്ലോപ്പിനെയും ബ്രിസ്‌ബേൻ ഇന്ന് താരലേലത്തിൽ ടീമിലെത്തിച്ചു.
അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ച് പാക് പേസറായ ഹാരിസ് റൗഫിനെ മെൽബൺ സ്റ്റാർസ് നിലനിർത്തിയപ്പോൾ പാക് താരം മുഹമ്മദ് റിസ്‌വാനെ മെൽബൺ റെനഗെഡ്‌സ് സ്വന്തമാക്കി. ന്യൂസിലൻഡ് താരം ടിം സീഫർട്ടും വിക്കറ്റ് കീപ്പറായി മെൽബൺ ടീമിലുണ്ട്.
അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ലൂക്ക് വുഡിനെയും ഹസൻ അലിയെയും ടീമിലെത്തിച്ചപ്പോൾ ഹൊബാർട്ട് ഹറിക്കേൻസ് റിഷാദ് ഹൊസൈനെയും റെഹാൻ അഹമ്മദിനെയും ടീമിലെത്തിച്ചു. ബിഗ് ബാഷിൽ അരങ്ങേറുന്ന പാക് താരം ബാബർ അസമിനെ സിഡ്‌നി സിക്‌സേഴ്‌സ് ലേലത്തിന് മുമ്പുള്ള പ്രി സൈനിംഗിലൂടെ സ്വന്തമാക്കിയപ്പോൾ സാം കറനെ ലേലത്തിൽ ടീമിലെടുത്തു.ഓസീസ് താരം സ്റ്റീവ് സ്മിത്തും സിഡ്‌നി സിക്‌സേഴ്‌സിന്റെ താരമാണ്. ലേലത്തിന് മുമ്പ് ഒരു വിദേശതാരത്തെ പ്രീ സൈനിംഗിലൂടെ സ്വന്തമാക്കാൻ ടീമുകൾക്ക് അവസരമുണ്ടായിരുന്നു.
സിഡ്‌നി തണ്ടർ ലോക്കി ഫെർഗ്യൂസനെയും ഷദാബ് ഖാനെയും ടീമിലെടുത്തു. ലേലത്തിൽ പേര് രജിസ്റ്റർ ചെയ്ത ഒരേയൊരു ഇന്ത്യൻ താരമായ സിദ്ധാർത്ഥ് കൗളിനും ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർക്കും ലേലത്തിൽ ആവശ്യക്കാരുണ്ടായില്ല. വനിതാ ബിഗ് ബാഷ് താരലേലത്തിൽ ഇന്ത്യയുടെ ജെമീമ റോഡ്രിഗസിനെ ബ്രിസ്‌ബേൻ ഹീറ്റ് റീടെൻഷനിലൂടെ നിലനിർത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്