മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ടോട്ടനം ഹോട്‌സ്പർ

FEBRUARY 2, 2026, 7:26 AM

ഇംഗ്ലീഷ് പ്രമീയർ ലീഗിൽ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ കുരുക്കി ടോട്ടനം ഹോട്‌സ്പർ.

ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്കു മുന്നിൽ നിന്ന ശേഷമാണ് രണ്ടാം പകുതിയിൽ രണ്ട് ഗോൾ മടക്കി ടോട്ടനം സ്വന്തം തട്ടകത്തിൽ സമനില പിടിച്ചെടുത്തത്.

കളിയുടെ 11-ാം മിനിറ്റിൽ റയാൻ ചെർകി സിറ്റിയെ മുന്നിലെത്തിച്ചു. 44-ാം മിനിറ്റിൽ അന്റോയിൻ സെമന്യോയും വല ചലിപ്പിച്ചു.

vachakam
vachakam
vachakam

എന്നാൽ രണ്ടാം പകുതിയിൽ ഡോമിനിക് സോളങ്കെ നേടിയ ഇരട്ട ഗോളുകൾ സിറ്റിയുടെ ജയ പ്രതീക്ഷ തല്ലിക്കെടുത്തി. കളിയുടെ 53, 70 മിനിറ്റുകളിലാണ് ഗോളുകൾ വന്നത്.

പോയിന്റ് പട്ടികയിൽ ആഴ്‌സണലിനു പിന്നിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സിറ്റിക്ക് നിലവിൽ 47 പോയിന്റുകൾ. ആഴ്‌സണലിനു 53 പോയിന്റുകൾ. ഇതോടെ ഇരു ടീമുകളും തമ്മിലുള്ള പോയിന്റ് വ്യത്യാസം ആറായി ഉയർന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam