പരിശീലകരെ നിലനിർത്താനും ടീമിനെ മുഴുവൻ മാറ്റാനുമുള്ള സമയമാണിത്: വസീം അക്രം

JUNE 11, 2024, 2:35 PM

ഇന്ത്യയ്‌ക്കെതിരായ പരാജയത്തിനു ശേഷം പാകിസ്ഥാൻ താരങ്ങളെ രൂക്ഷമായി വിമർശിച്ച് പാകിസ്ഥാൻ ഇതിഹാസ താരം വസീം അക്രം. പാകിസ്ഥാൻ ടീം മുഴുവനായും പിരിച്ചു വിടണമെന്ന് വസീം അക്രം പറഞ്ഞു. കളിക്കാർ ഒട്ടും പ്രൊഫഷണലല്ലെന്നും അദ്ദേഹം പറഞ്ഞു.

'ഇതിൽ പലരും 10 വർഷമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നു, എനിക്ക് അവരെ പഠിപ്പിക്കാൻ കഴിയില്ല. റിസ്വാന് കളി എന്താണെന്ന് ബോധമില്ല. വിക്കറ്റ് വീഴ്ത്താനാണ് ബുംറയ്ക്ക് പന്ത് നൽകിയതെന്നും ആ പന്തുകൾ കരുതലോടെ കളിക്കുകയായിരുന്നു ബുദ്ധിയെന്നും അദ്ദേഹം അറിയണമായിരുന്നു. എന്നാൽ റിസ്വാൻ ഒരു വലിയ ഷോട്ടിന് പോയി വിക്കറ്റ് നഷ്ടമാക്കി, 'അക്രം പറഞ്ഞു.

'ഇഫ്തിഖർ അഹമ്മദിന് ലെഗ് സൈഡിൽ ഒരു ഷോട്ട് അറിയാം. വർഷങ്ങളായി അദ്ദേഹം ടീമിന്റെ ഭാഗമാണ്, പക്ഷേ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അറിയില്ല, 'അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

'മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പരിശീലകരെ പുറത്താക്കുമെന്നും തങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്നും പാക് കളിക്കാർ കരുതുന്നു. പരിശീലകരെ നിലനിർത്താനും ടീമിനെ മുഴുവൻ മാറ്റാനുമുള്ള സമയമാണിത്,' അക്രം കൂട്ടിച്ചേർത്തു.

'ഈ ടീമിൽ പരസ്പരം സംസാരിക്കാൻ ആഗ്രഹിക്കാത്ത കളിക്കാരുണ്ട്. ഇത് അന്താരാഷ്ട്ര ക്രിക്കറ്റാണ്, നിങ്ങൾ നിങ്ങളുടെ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. ഈ കളിക്കാരെ വീട്ടിൽ ഇരുത്തണം,' അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam