ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വലിയ മാറ്റമുണ്ടാകുമെന്ന് സൂചന നൽകി ക്യാപ്റ്റൻ രോഹിത് ശർമ. രാജ്കോട്ടിൽ നടക്കുന്ന മൂന്നാം ഏകദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു രോഹിതിന്റെ പരാമർശം.
അശ്വിന്റെ അനുഭവ സമ്പത്തും ക്ലാസും അവഗണിക്കാനാവില്ലെന്നും അത് ലോകകപ്പിൽ ടീമിന് മുതൽക്കൂട്ടാകുമെന്നും ക്യാപ്റ്റൻ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഏകദിനം കളിച്ചില്ലെങ്കിലും അശ്വിന്റെ അനുഭവ സമ്പത്തും ക്ലാസും നമുക്ക് അവഗണിക്കാനാവില്ല. സമ്മർദം നന്നായി കൈകാര്യം ചെയ്യുന്ന താരമാണ് അദ്ദേഹം. കഴിഞ്ഞ മത്സരങ്ങളിൽ അദ്ദേഹം നന്നായി ബൗൾ ചെയ്തു.
പുതിയ ചില പരീക്ഷണങ്ങളും കൊണ്ടുവന്നു. ഒരു അവസരമുണ്ടെങ്കില്‍, ബാക്കപ്പുകള്‍ തയ്യാറായി ഇരിക്കുന്നത് ഞങ്ങള്‍ക്ക് ഗുണകരമാണ്' രോഹിത് പറഞ്ഞു.
നല്ല ക്രിക്കറ്റ് കളിക്കാനും എതിരാളികളില്‍ സമ്മര്‍ദ്ദം ചെലുത്താനുമാണ് ഞങ്ങള്‍ ശ്രമിക്കുക. ഐസിസി റാങ്കിംഗില്‍ ഒന്നാം റാങ്കുകാരായി ലോകകപ്പിന് പോകുന്നത് പോസിറ്റീവായ കാര്യമാണെങ്കിലും അത് ഗൗരവമായി പരിഗണിക്കേണ്ട. റാങ്കിനും പോയിന്റിനും വേണ്ടിയല്ല കളിക്കുന്നത്-രോഹിത്ത് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്