ട്വന്റി20 ലോകകപ്പിൽ സൂപ്പർ എട്ട് റൗണ്ട് മത്സരങ്ങൾക്ക് നാളെ (ഫെബ്രുവരി 21) തുടക്കം

FEBRUARY 20, 2026, 3:05 AM

ഇന്ത്യയുടെ എതിരാളികൾ ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, വെസ്റ്റ് ഇൻഡീസ്

ഐ.സി.സി ട്വന്റി20 ലോകകപ്പ് പ്രാഥമിക ഗ്രൂപ്പ് ഘട്ടം കടന്ന് സൂപ്പർ എട്ട് റൗണ്ടിലേക്ക് കടക്കുമ്പോൾ ഒരുകാര്യം ഉറപ്പാണ്; ഇനിയുള്ള പോരാട്ടങ്ങൾ കടുകട്ടിയാണ്. പ്രത്യേകിച്ച് ഇന്ത്യയ്ക്ക്. ഇന്നലെ സിംബാബ്‌വേ ശ്രീലങ്കയെ അട്ടിമറിച്ചതുകൂടി കണക്കിലെടുക്കുമ്പോൾ സൂര്യകുമാറിനും സംഘത്തിനും ഈസീ വാക്കോവർ പ്രതീക്ഷിക്കുകയേ വേണ്ട.

20 ടീമുകളിൽ നിന്ന് എട്ടുടീമുകളിലേക്ക് മത്സരം ചുരുങ്ങിയപ്പോൾ മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയുടെ അപ്രതീക്ഷിത പുറത്താകൽ ഒഴിച്ചാൽ മുൻനിര ടീമുകളൊക്കെയും രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. എ ഗ്രൂപ്പിൽ നിന്ന് ഇന്ത്യയും പാകിസ്ഥാനും ബി ഗ്രൂപ്പിൽ നിന്ന് ശ്രീലങ്കയും സിംബാബ്‌വേയും സി ഗ്രൂപ്പിൽ നിന്ന് ഇംഗ്‌ളണ്ടും വെസ്റ്റ് ഇൻഡീസും ഡി ഗ്രൂപ്പിൽ നിന്ന് ന്യൂസിലാൻഡും ദക്ഷിണാഫ്രിക്കയുമാണ് സൂപ്പർ എട്ടിലെത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

സൂപ്പർ എട്ട് റൗണ്ടിൽ നാലുടീമുകൾ വീതമടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് എതിർ ഗ്രൂപ്പിലെ മൂന്ന് ടീമുകളെയാണ് നേരിടേണ്ടത്. ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന രണ്ട് ടീമുകൾ സെമിയിലേക്ക് കടക്കും. ആകെ 12 മത്സരങ്ങൾ മാർച്ച് ഒന്നുവരെയാണ് സൂപ്പർ എട്ട് മത്സരങ്ങൾ. സെമിഫൈനൽ മാർച്ച് നാല്, അഞ്ച് തിയതികളിലും ഫൈനൽ എട്ടിനും നടക്കും.

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് സൂപ്പർ എട്ടിൽ നേരിടാനുള്ളത് കടുപ്പക്കാരായ ദക്ഷിണാഫ്രിക്ക,സിംബാബ്‌വേ, വെസ്റ്റ് ഇൻഡീസ് എന്നിവരെയാണ്. പ്രാഥമിക റൗണ്ടിൽ മികച്ച ഫോമിലായിരുന്നു ഈ മൂന്ന് ടീമുകളും. ഇന്ത്യയെപ്പോലെ ഗ്രൂപ്പ് റൗണ്ടിൽ തോൽവിയറിയാതെ സൂപ്പർ എട്ട് ഉറപ്പിച്ചവരാണ് മൂവരും. കഴിഞ്ഞ ഡിസംബറിൽ ദക്ഷിണാഫ്രിക്കയെ അഞ്ച് ട്വന്റി20കളുടെ പരമ്പരയിൽ ഇന്ത്യ 3 -1ന് തോൽപ്പിച്ചിരുന്നു.

2023 ആഗസ്റ്റിലാണ് ഇന്ത്യയും വിൻഡീസും ഇതിനു മുമ്പ് ട്വന്റി20യിൽ ഏറ്റുമുട്ടിയത്. അന്ന് വിജയം വിൻഡീസിനായിരുന്നു. 2024 ജൂലായിലാണ് ഇന്ത്യ സിംബാബ്‌വേയോട് അവസാനമായി ട്വന്റി20യിൽ ഏറ്റുമുട്ടിയത്. 4 -1നായിരുന്നു ഇന്ത്യയുടെ പരമ്പര വിജയം. ഓസ്‌ട്രേലിയയെയും ഇന്നലെ ശ്രീലങ്കയേയും കെട്ടുകെട്ടിച്ച ആത്മവിശ്വാസവുമായാണ് സിംബാബ്‌വേ സൂപ്പർ എട്ടിലേക്ക് വരുന്നത്.

vachakam
vachakam
vachakam

സൂപ്പർ എട്ട് ഫിക്‌സ്ചർ

ഫെബ്രുവരി 21 ശനി - ന്യൂസിലാൻഡ് Vs പാകിസ്ഥാൻ

ഫെബ്രുവരി 22 ഞായർ - ശ്രീലങ്ക Vs ഇംഗ്‌ളണ്ട്, ഇന്ത്യ Vs ദക്ഷിണാഫ്രിക്ക

vachakam
vachakam
vachakam

ഫെബ്രുവരി 23 തിങ്കൾ - വിൻഡീസ് Vs സിംബാബ്‌വേ

ഫെബ്രുവരി 24 ചൊവ്വ - ഇംഗ്‌ളണ്ട് Vs പാകിസ്ഥാൻ

ഫെബ്രുവരി 25 ബുധൻ - ന്യൂസിലാൻഡ് Vs ശ്രീലങ്ക

ഫെബ്രുവരി 26 വ്യാഴം - ദ.ആഫ്രിക്ക Vs വിൻഡീസ്, ഇന്ത്യ Vs സിംബാബ്‌വേ

ഫെബ്രുവരി 27 വെള്ളി - ഇംഗ്‌ളണ്ട് Vs ന്യൂസിലാൻഡ്

ഫെബ്രുവരി 28 ശനി - ശ്രീലങ്ക Vs പാകിസ്ഥാൻ

മാർച്ച് 1 ഞായർ - ദ.ആഫ്രിക്ക Vs സിംബാബ്‌വേ, ഇന്ത്യ Vs വിൻഡീസ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam