കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഹോം ഗ്രൗണ്ട് കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം തന്നെ

FEBRUARY 10, 2026, 8:42 AM

2026ലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്എൽ) സീസണിൽ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം തങ്ങളുടെ ഔദ്യോഗിക ഹോം ഗ്രൗണ്ടായി തുടരുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്ഥിരീകരിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫുട്‌ബോൾ യാത്രയെ രൂപപ്പെടുത്തുന്നതിൽ കൊച്ചി സ്റ്റേഡിയം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും രാജ്യത്തെ ഏറ്റവും മികച്ച ഫുട്‌ബോൾ വേദികളിൽ ഒന്നാണിതെന്നും ക്ലബ് പറഞ്ഞു. കേരളത്തിലെ ആരാധകർ, പങ്കാളികൾ, ഫുട്‌ബോൾ സമൂഹം എന്നിവയോടുള്ള ക്ലബ്ബിന്റെ പ്രതിബദ്ധതയാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്ന് മാനേജ്‌മെന്റ് പറഞ്ഞു. ഈ സീസണിൽ ആവേശഭരിതരായ 'മഞ്ഞപ്പട' ആരാധകർക്ക് മുന്നിൽ കൂടുതൽ അവിസ്മരണീയ നിമിഷങ്ങൾ സൃഷ്ടിക്കുമെന്ന് ടീം പ്രതീക്ഷിക്കുന്നു.

മറ്റ് സ്റ്റേഡിയങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് നേരത്തെ ചർച്ചകൾ ഉണ്ടായിരുന്നെങ്കിലും, ആരാധകരുടെ സൗകര്യവും ഹോം പിന്തുണയും കണക്കിലെടുത്ത് ക്ലബ്ബ് കൊച്ചിയിൽ തന്നെ തുടരാൻ തീരുമാനിച്ചു. ഫെബ്രുവരി 22ന് കോഴിക്കോട് മുംബൈ സിറ്റി എഫ്‌സിക്കെതിരായ ആദ്യ ഹോം മത്സരം ഐഎസ്്എൽ ഷെഡ്യൂളിൽ നേരത്തെ പട്ടികപ്പെടുത്തിയിരുന്നെങ്കിലും, അവരുടെ എല്ലാ ഹോം മത്സരങ്ങളും കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഷെഡ്യൂൾ ചെയ്ത തീയതികളിൽ നടക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam