കോൺഗ്രസിന്റെ മുഖ്യമന്ത്രി എറണാകുളത്ത് നിന്നും വേണമെന്ന നിലപാട് തിരുത്തി മുഹമ്മദ് ഷിയാസ്

APRIL 12, 2026, 2:47 AM

എറണാകുളം: കോൺഗ്രസിന്റെ മുഖ്യമന്ത്രി എറണാകുളത്ത് നിന്നും വേണമെന്ന നിലപാട് തിരുത്തി ഡിസിസി അധ്യക്ഷനും കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ മുഹമ്മദ് ഷിയാസ്. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് എഐസിസി ആണെന്നും, മറ്റ് പ്രസ്താവനകൾക്ക് പ്രസക്തിയില്ലെന്നും മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ എറണാകുളത്ത് നിന്നുള്ള നേതാവ് മുഖ്യമന്ത്രിയാകണം എന്നായിരുന്നു ഷിയാസ് പറഞ്ഞത്.കേരളത്തിന് വേണ്ടത് വി.ഡി. സതീശന്റെ പ്രവര്‍ത്തന രീതിയാണെന്നും ഷിയാസ് പറഞ്ഞിരുന്നു.

അതേസമയം, ഷിയാസിൻ്റെ അഭിപ്രായ പ്രകടനത്തിന് പിന്നാലെ രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ ഷിയാസിൻ്റെ അഭിപ്രായത്തെ തള്ളി രംഗത്തെത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam