'തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗൂഗിൾ പേയിലൂടെ പണം നൽകി'; കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ ആരോപണവുമായി തോമസ് കെ. തോമസ്

APRIL 12, 2026, 1:35 AM

ആലപ്പുഴ: കുട്ടനാട്ടിൽ വോട്ടിന് നോട്ട് ആരോപണവുമായി എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ. തോമസ്.തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗൂഗിൾ പേയിലൂടെ പണം നൽകി എന്നാണ് പരാതി. യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാനെതിരെ ആണ് ആരോപണം ഉയർന്നിരിക്കുന്നത്.

സംഭവത്തിൽ വോട്ടർമാർക്ക് പണം കൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ അടക്കം ചേർത്ത് ചീഫ് ഇലക്ഷൻ ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ. തോമസും കുട്ടനാട് ഏരിയ കമ്മിറ്റിയും അടക്കമുള്ളവർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

അതേസമയം, ഇടനില നിന്ന രമേശ് ചെന്നിത്തലയും കൊടുക്കുന്നിൽ സുരേഷും പണം വാങ്ങിയെന്നും തോമസ് കെ. തോമസ് ആരോപിച്ചു.യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാൻ നേരിട്ട് പണം നൽകുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ ദൃശ്യങ്ങൾ വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam