മുംബൈ: ഐപിഎൽ താരങ്ങളുടെ വ്യക്തിജീവിതത്തിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബിസിസിഐ ഒരുങ്ങുന്നു. ഐപിഎൽ സീസണിൽ താരങ്ങൾ തങ്ങളുടെ ഗേൾഫ്രണ്ട്‌സിനൊപ്പം പരസ്യമായി പ്രത്യക്ഷപ്പെടുന്നതും, ഒദ്യോഗിക അനുമതിയില്ലാതെ ടീം ഹോട്ടലുകളിലും ബസുകളിലും അവരെ ഒപ്പം കൂട്ടുന്നതും വർധിച്ച സാഹചര്യത്തിലാണ് ബോർഡിന്റെ ഇടപെടൽ.
വിഷയത്തിൽ അടിയന്തരമായി പുതിയ ചട്ടങ്ങൾ രൂപീകരിക്കാനാണ് ബിസിസിഐ തീരുമാനം.താരങ്ങളുടെ പങ്കാളികളിൽ പലരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരാണ്. ഇവരിലൂടെ ടീമിലെ രഹസ്യ വിവരങ്ങൾ പുറത്തുപോകുന്നത് കളിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് അഴിമതി വിരുദ്ധ വിഭാഗം (ACU) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൂടാതെ, ചില പങ്കാളികൾ മുൻപ് ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തത് ലീഗിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതായും ബിസിസിഐ വിലയിരുത്തുന്നു. ഗേൾഫ്രണ്ട്‌സിന് വേണ്ടി ടീം ബസുകൾ കാത്തുനിൽക്കുന്ന സാഹചര്യം വരെ ഉണ്ടായതായാണ് അന്വേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐപിഎൽ പോലൊരു ആഗോള ടൂർണമെന്റിന്റെ അച്ചടക്കവും അന്തസ്സും നിലനിർത്താനാണ് ഈ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
